തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോണ്‍ഗ്രസില്‍ കലാപം. തിരുവനന്തപുരത്താണ് പ്രശ്നങ്ങള്‍. പാലക്കാട്ടെ പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് തിരുവനന്തപുരത്തും പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നത്. രാജിവെച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളാണ് ഉന്നയിക്കാന്‍ പോകുന്നത്. ഇതോടെ കൂടുതല്‍ പേര്‍ തിരുവനന്തപുരത്ത് രാജിക്കൊരുങ്ങുന്നതായിട്ടാണ് സൂചന. നേമം അടക്കമുള്ള മണ്ഡലങ്ങളില്‍ വോട്ട് കച്ചവടമുണ്ടെന്ന ആരോപണം ഇതോടെ ശക്തമാകുമെന്ന് ഉറപ്പാണ്.
Read Also : നടൻ ശ്രീനിവാസൻ, സംവിധായകൻ സിദ്ദീഖ്, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവർ ട്വന്‍റി-20 യിൽ ചേർന്നു
ഇതിനിടെ പന്തളം സുധാകരന്റെ സഹോദരന്‍ അഡ്വ.കെ പ്രതാപന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇത് കോണ്‍ഗ്രസിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. അടൂരില്‍ പ്രതാപനെയായിരുന്നു സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നത്. ഇതിനിടെയായിരുന്നു മാറ്റം. അതേസമയം പരിഗണനാ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും എം.ജി കണ്ണന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാവുമെന്നാണ് സൂചന.
വിജയന്‍ തോമസ് രാജിവെച്ചതാണ് തിരുവനന്തപുരത്ത് കലാപത്തിന് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെ കെപിസിസി ആസ്ഥാനത്തെത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ പങ്കാളിയായിരുന്നു വിജയന്‍ തോമസ്. ഒട്ടും പ്രതീക്ഷിച്ചിരിക്കാതെയായിരുന്നു വിജയന്‍ തോമസ് രാജിവെച്ചത്. ബി.ജെ.പിയിലേക്ക് പോകുമെന്നാണ് സൂചന.
നേരത്തെ നേമം സീറ്റില്‍ മത്സരിക്കണമെന്ന് വിജയന്‍ തോമസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ അതിനുള്ള സാധ്യത ഇല്ലായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാജി.
Post Your Comments