തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഭിപ്രായ ഭിന്നത. കോണ്‍ഗ്രസ് പങ്കെടുക്കരുതെന്നാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനമെന്നും, കെ മുരളീധരന്‍ എംപി. പങ്കെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് അഖിലേന്ത്യാ നേതൃത്വമാണെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. ചടങ്ങിലേക്ക് വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നും അവരാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നും ശശി തരൂരും പ്രതികരിച്ചു.
Read Also: ‘നിങ്ങളുടെ അമ്മ കരയുമ്പോഴും കാണണം ഈ പക്ഷം ചേരൽ ഒക്കെ’: വിമർശനവുമായി അഭിരാമി
രാമക്ഷേത്ര വിഷയത്തില്‍ അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന ആശയക്കുഴപ്പം കേരള ഘടകത്തെയും ബാധിച്ചമട്ടാണ്. വിഷയത്തില്‍ കൃത്യമായ നിലപാട് പറയാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. സിപിഎമ്മും ലീഗും അടക്കം നേരത്തെ തന്നെ അഭിപ്രായം വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോ പ്രതിപക്ഷ നേതാവ് വി.ഡി സതീശനോ വിഷയത്തില്‍ വ്യക്തമായ അഭിപ്രായം തുറന്നു പറഞ്ഞിട്ടില്ല. ഇതിനിടെയാണ് സംസ്ഥാന ഘടകത്തില്‍ അഭിപ്രായ ഭിന്നത പുകയുന്നത്.
Post Your Comments