മറയൂര്‍: അച്ഛനും ബന്ധുക്കളും ചേര്‍ന്ന് അമ്മയെ കൊല്ലാനായി ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലുമായി മകൻ. മറയൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് കുടുംബക്കാർക്ക് എതിരെ മകൻ അഭിലാഷിന്റെ വെളിപ്പെടുത്തൽ.
വെള്ളിയാഴ്ച രാത്രിയാണ് സരിതയെ ഭര്‍ത്താവ് സുരേഷ് വെട്ടിക്കൊലപ്പെടുത്തിയത്. അച്ഛനും കുടുംബത്തിലെ ചിലരും ചേര്‍ന്ന് അമ്മയെ കൊല്ലുമെന്നു തന്റെ മുന്നില്‍ വച്ചു ഭീഷണിപ്പെടുത്തി. സരിതയെ എത്രയും വേഗം കൊലപ്പെടുത്തണമെന്നും 90 ദിവസത്തിനുള്ളില്‍ ജയിലില്‍ നിന്നു പുറത്തെത്തിക്കാമെന്നും സുരേഷിനോടു ബന്ധുക്കള്‍ പറഞ്ഞുവെന്നും അഭിലാഷ് പറഞ്ഞു.
read also:രണ്ടാഴ്ചയ്ക്കിടെ രണ്ട് സ്വർണ മെഡലുകൾ; ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ഗുസ്തി താരം വിനേഷ് ഫൊഗാട്ട്
കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് 6 മാസമായി സരിതയും പതിനൊന്നു വയസ്സുകാരനായ മകന്‍ അഭിലാഷും പത്തടിപ്പാലത്ത് അമ്മയുടെ അമ്മയ്ക്കൊപ്പമാണു താമസിക്കുന്നത്. വീടിന്റെ പിന്‍ഭാഗത്തു കൂടി അകത്ത് കയറിയ സുരേഷ് കത്തി കൊണ്ടു സരിതയെ തുടരെ വെട്ടുകയായിരുന്നു. കരച്ചില്‍ കേട്ട് അയല്‍വാസികള്‍ എത്തിയതോടെ സുരേഷ് ഓടി രക്ഷപ്പെട്ടു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സുരേഷിനെ മറയൂരില്‍ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments