ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയിലെ ഗൗതം ബുദ്ധ സര്‍വ്വകലാശാലയിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കെട്ടിടത്തിലെ വാട്ടര്‍ ടാങ്കില്‍ സ്ത്രീയുടെ മൃതദേഹം. കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെടുത്തത്. ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കാണാനായില്ല. ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കുമൊപ്പമാണ് യുവതി വീട്ടില്‍ താമസിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവരും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുടെ ഭര്‍ത്താവ് സമീപത്തെ ജിംസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഞായറാഴ്ച രാത്രിയും സംഘര്‍ഷമുണ്ടായി. ഇതാണ് യുവതിയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. കാണാതായ പ്രതികളെ കണ്ടെത്താന്‍ അന്വേഷണസംഘം രൂപീകരിച്ചു.
Post Your Comments