Latest NewsNewsIndia

രണ്ടാഴ്ചയ്ക്കിടെ രണ്ട് സ്വർണ മെഡലുകൾ; ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ഗുസ്തി താരം വിനേഷ് ഫൊഗാട്ട്

ന്യൂഡൽഹി : രണ്ടാഴ്ചയ്ക്കിടെ രണ്ട് സ്വർണ മെഡലുകൾ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഗുസ്തി താരം വിനേഷ് ഫൊഗാട്ട്. റോമിൽ നടന്ന മറ്റിയോ പെല്ലികോൺ റാങ്കിംഗ് സീരിസ് ഫൈനലിൽ കാനഡയുടെ ഡയാന വെയ്ക്കറിനെ മലർത്തിയടിച്ചാണ് വിനേഷ് ഫൊഗാട്ട് സ്വർണം നേടിയത്.

ആദ്യ പീരിഡിൽ തന്നെ പരമാവധി സ്‌കോർ ചെയ്ത വിനേഷ് രണ്ടാം പീരിഡിൽ ലീഡ് നിലനിർത്തിയാണ് ഫൈനലിൽ വിജയിച്ചത്. കഴിഞ്ഞ ആഴ്ച ക്വൈവിൽ നടന്ന ടൂർണമെന്റിലും വിനേഷ് സ്വർണം നേടിയിരുന്നു. ക്വൈവ് ഫൈനലിലെ വിജയം നൽകിയ ആത്മവിശ്വാസവുമായി റോമിലേയ്‌ക്കെത്തിയ വിനേഷ് തൊട്ടതെല്ലാം പൊന്നാക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്.

Read Also :  പാകിസ്ഥാനിൽ ഒരു കുടുംബത്തിലെ 5 പേരെ കഴുത്തറുത്ത് കൊലപ്പെടുത്തി; പിന്നിൽ മതമൗകിലവാദികളെന്ന് റിപ്പോർട്ട്

റാങ്കിംഗിൽ മൂന്നാം സ്ഥാനക്കാരിയായാണ് വിനേഷ് റോമിൽ മത്സരത്തിന് ഇറങ്ങിയത്. എന്നാൽ ഫൈനലിൽ വിജയിച്ച് സ്വർണ മെഡൽ നേടിയതിന് പിന്നാലെ വിനേഷ് ഫൊഗാട്ടിന് 14 പോയിന്റുകൾ ലഭിച്ചു. ഇതോടെ തന്റെ കാറ്റഗറിയിലെ ലോക ഒന്നാം നമ്പർ താരമെന്ന നേട്ടവും വിനേഷ് ഫൊഗാട്ടിനെ തേടിയെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button