മസ്‍കത്ത്: ഒമാനില്‍ ഇന്ന് 1059 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. വെള്ളി, ശനി ദിവസങ്ങളിലെ രോഗികളുടെ എണ്ണം കൂടി ഇന്നത്തെ കണക്കുകളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ എട്ട് പേര്‍ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിക്കുകയുണ്ടായി.
കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 833 പേരാണ് കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തി നേടിയത്. രാജ്യത്തെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1,43,955 പേര്‍ക്ക് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇവരില്‍ 1,34,314 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1591 പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ചു മരിക്കുകയുണ്ടായി. രാജ്യത്ത് 93.3 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ ആകെ 217 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ ഉള്ളത്. ഇവരില്‍ 77 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഒമാന്‍ സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Post Your Comments