കള്ളന്മാരേയും തട്ടിപ്പുകാരേയുമൊക്കെ പിടിക്കാൻ പൊലീസ് ഉണ്ട്. എന്നാൽ, പൊലീസ് തന്നെ തട്ടിപ്പുമായി രംഗത്തെത്തിയാൽ എന്ത് ചെയ്യും? അത്തരമൊരു സംഭവമാണ് പൊലീസ് ആസ്ഥാനത്ത് നടന്നിരിക്കുന്നത്. ആൾമാറാട്ടം നടത്തിയ എസ് ഐയ്ക്കെതിരെ കേസ്. ജനമൈത്രി അസി. നോഡൽ ഓഫീസർ ജേക്കബ് സൈമണെതിരെയാണ് കേസെടുത്തത്.
ഡിവൈഎസ്പിയുടെ യൂണിഫോം ധരിച്ച് ആൾമാറാട്ടം നടത്തിയെന്ന കുറ്റത്തിനാണ് കേസ്. കൂടാതെ, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജരേഖകളും സീലും നിർമ്മിച്ച് നിയമപരമല്ലാത്ത കുറ്റങ്ങൾ ചെയ്യുന്നുവെന്നാണ് ജേക്കബ് സൈമണെതിരെ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിൽ ഡിവൈഎസ്പിയുടെ യൂണിഫോം കണ്ടെത്തിയിരുന്നു.
ഡിജിപി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ലെറ്റർ പാഡ് അടക്കം ഉണ്ടാക്കിയാണ് എസ്‌ഐ ആൾമാറാട്ടം നടത്തിയത്. കേസെടുത്തതോടെ ജേക്കബ് സൈമൺ ഒളിവിൽ പോയി.
Post Your Comments