തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് 19 കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്. ഇന്ന് 2791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് ആണ് ഏറ്റവും കൂടുതൽ രോഗികൾ. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂര്‍ 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂര്‍ 215, ആലപ്പുഴ 206, തിരുവനന്തപുരം 188, പാലക്കാട് 102, കാസര്‍ഗോഡ് 89, വയനാട് 61, ഇടുക്കി 56 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 169 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.
read also:ലോൺ ലഭിക്കണമെങ്കിൽ ലൈംഗികമായി സഹകരിക്കണം; ധനകാര്യസ്ഥാപനത്തിനെതിരെ യുവതിയുടെ പരാതി
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,764 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.52 ആണ്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3517 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 42,819 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,27,826 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,77,062 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Post Your Comments