ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനി കോടിയേരി. ഡോളർ കടത്ത് കേസിലെ പ്രതി സന്തോഷ് ഈപ്പനെ അറിയത്തില്ലെന്ന് വിനോദിനി ഒരു ചാനലിനോട് പ്രതികരിച്ചു. സന്തോഷ് ഈപ്പൻ തനിക്ക് ഐ ഫോൺ തന്നിട്ടില്ലെന്നും വിനോദിനി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും നിഷേധിക്കുകയാണ് വിനോദിനി. സന്തോഷ് ഐ ഫോൺ തന്നിട്ടില്ല. അയാൾ ആരാണെന്ന് പോലും അറിയില്ല. കസ്റ്റംസ് അയച്ചുവെന്ന് പറയുന്ന നോട്ടീസ് കിട്ടിയിട്ടില്ല- വിനോദിനി ബാലകൃഷ്ണൻ പ്രതികരിച്ചു.
Also Read:കരിപ്പൂർ സ്വര്‍ണക്കടത്ത് കേസ്: സിബിഐ അന്വേഷണത്തിന് അനുമതി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍
ചോദ്യം ചെയ്യലിനായി അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ചായിരുന്നു കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് നൽകിയത്. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത അഞ്ച് ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ. സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിന് പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും IMEI നമ്പർ ഉപയോഗിച്ച് കസ്റ്റംസ് സിം കാർഡും അതുപയോഗിച്ച ആളേയും കണ്ടെത്തിയെന്നാണ് സൂചന.
Post Your Comments