സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ സംബന്ധിച്ചിടത്തോളം ഈ നിയമസഭ തെരഞ്ഞെടുപ്പ് കീറാമുട്ടിയായി മാറാൻ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മുഖം മിനുക്കി തിളങ്ങാൻ കോടിയേരിക്ക് സാധിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. കാരണം മറ്റൊന്നുമല്ല, കേസിൽ പെട്ട് ഉഴലുകയാണ് കോടിയേരിയുടെ കുടുംബം. മൂത്തമകൻ ബിനോയ് കോടിയേരിക്കെതിരെ പീഡനക്കേസാണുള്ളത്. ഇളയവൻ ബിനീഷ് കോടിയേരിക്കെതിരെ കള്ളപ്പണം വെള്ളുപ്പിക്കൽ, മയക്കുമരുന്ന് കടത്തൽ എന്നീ കേസുകളും. ഇപ്പോൾ ഭാര്യ വിനോദിനിക്കും രക്ഷയില്ലാതെ ആയിരിക്കുകയാണ്.
Also Read:വീരുവിന്റെ മികവിൽ ഇന്ത്യൻ ലെജൻഡ്സിന് ഗംഭീര ജയം
വിവാദ സ്വര്‍ണക്കടത്ത് കേസിൽ കോടിയേരിയുടെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ വന്നതോടെ സി പി എം എങ്ങനെ ഇതിനെ പ്രതിരോധിക്കുമെന്ന ആകാംഷയിലാണ് സാക്ഷരകേരളം. ചോദ്യം ചെയ്യലിനായി അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ച് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നൽകി. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത അഞ്ച് ഐഫോണുകളിൽ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ. സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിന് പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും IMEI നമ്പർ ഉപയോഗിച്ച് കസ്റ്റംസ് സിം കാർഡും അതുപയോഗിച്ച ആളേയും കണ്ടെത്തിയെന്നാണ് സൂചന.
Also Read:സ്വപ്നയുടെ രഹസ്യ മൊഴി: സ്വർണക്കടത്തു കേസിൽ അഭിഭാഷകയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലാണ് ബിനോയ് ഉൾപ്പെട്ടിരിക്കുന്നത്. ഡി എൻ എ ടെസ്റ്റ് നടത്തിയെങ്കിലും ഫലം പുറത്തുവന്നിട്ടില്ല. വിവാഹ വാഗ്ദാനം നൽകി പീഡനം, വഞ്ചന, ഭീഷണിപ്പെടുത്തൽ എന്നിവയടക്കമുള്ള കുറ്റങ്ങളാണ് ബിനോയ്ക്കെതിരെയുള്ളത്. ബിഹാർ സ്വദേശിനി നൽകിയ പരാതിയിൽ കേസ് നടക്കുകയാണ്. ഇതിനു പിന്നാലെ, ബിനീഷിനെതിരേയും കേസ് വന്നതോടെ കോടിയേരിക്ക് രക്ഷയില്ലാതെ വരികയായിരുന്നു.
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാലാം പ്രതിയായ ബിനീഷ് കോടിയേരിക്ക് കോടതി ജാമ്യം നിഷേധിച്ചതോടെ കോടിയേരി പുത്രന് പുറംലോകം കാണാനാകില്ലേ എന്ന സംശയമാണ് സി പി എമ്മിനുള്ളത്.ഒക്ടോബർ 29ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത്, നവംബർ 11 മുതൽ ഡിമാൻഡിലാണ് ബിനീഷ്. ധാർമ്മികമായി ഈ കേസുകളിലെല്ലാം മറുപടി പറയാനുള്ള ബാധ്യത സി പി എമ്മിനുണ്ട് എന്നിരിക്കേ വിഷയത്തിൽ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായാണാ എന്ന ഭാവമാണ് പാർട്ടിക്കുള്ളത്.
Post Your Comments