ക്രിക്കറ്റ് ഇതിഹാസങ്ങളെന്ന് സച്ചിൻ ടെൻണ്ടുൽക്കറേയും വീരേന്ദ്ര സെവാഗിനേയുമൊക്കെ വിളിക്കുന്നത് വെറുതേയല്ലെന്ന് വീണ്ടുമൊരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. റോഡ് സേഫ്റ്റി ലോക സീരിയസ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി റായ്പൂരിലെ ഷാഹിദ് ദിർ നാരായണ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത്തെ മത്സരത്തിൽ ഇന്ത്യൻ ലെജൻഡ്സിന് ഗംഭീര വിജയം. മത്സരത്തിൽ ബംഗ്ലാദേശ് ലെജൻഡസിനെതിരെ 10 വിക്കറ്റിന്റെ ഏകപക്ഷീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
Also Read:ഐ ഫോണ്‍ എങ്ങനെ കണ്ടെത്താമെന്ന ഷിബു സ്വാമിയുടെ ‘ജാഗ്രതൈ’ പോസ്റ്റിനെക്കുറിച്ച് കെ.എസ് ശബരീനാഥന്‍
മൈതാനങ്ങളെ കിടിലം കൊള്ളിച്ച് സ്ഥിരം ശൈലി തന്നെ പുറത്തെടുത്ത വീരുവാണ് കളിയിലെ താരം. ഇന്നലെ റായ്പൂരിൽ നടന്ന മത്സരത്തിൽ അക്ഷരാർത്ഥത്തിൽ കാണികൾ കണ്ടത് പഴയ വീരുവിനെ തന്നെയാണ്. വീര്യം ഒട്ടും കുറയാത്ത വീരുവിനെ. റോഡ് സേഫ്റ്റി 20-20 സീരീസിൽ 35 പന്തിൽ എൺപതു റൺസാണ് വീരേന്ദർ സേവാഗ് ഇന്നലെ അടിച്ചു കൂട്ടിയത്. ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യത്തെ ഓർമ്മപ്പെടുത്തുന്ന ബാറ്റിംഗ് പ്രകടനമായിരുന്നു അത്. കൂട്ടിന് ക്രീസിൽ ഉണ്ടായിരുന്നത് സച്ചിനും.
പെട്ടെന്ന് കളി തീർക്കാൻ സച്ചിൻ പറഞ്ഞെന്നും അതിനനുസരിച്ചാണ് അടിച്ചു തകർത്തതെന്നുമാണ് സേവാഗ് കളിക്ക് ശേഷം പറഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലെജൻഡ് 19.4 ഓവറിൽ 109 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തുടക്കം മുതൽ ആക്രമിച്ച് കളിച്ചതോടെ ഒരിക്കൽ പോലും പിറകോട്ട് സഞ്ചരിക്കേണ്ടി വന്നില്ല. ബംഗ്ളാ ബൗളർമാർ നന്നായി തല്ല് വാങ്ങി. 35 പന്തിൽ 5 കൂറ്റൻ സിക്സറുകളും പത്ത് ബൗണ്ടറികളുമായി വീരു എൺപത് റൺസ് അടിച്ചു കൂട്ടിയപ്പോൾ 26 പന്തിൽ അഞ്ച് മനോഹരമായ ബൗണ്ടറികൾ നേടി 32 റൺസെടുത്ത് സച്ചിനും പിന്തുണ നൽകി.
Post Your Comments