Latest NewsKeralaNewsIndia

വരന്റെ മുഖം കണ്ട വധു വിവാഹം വേണ്ടെന്നു വച്ചു; മുഹൂർത്ത സമയത്ത് വിവാഹ വേദിയിൽ നടന്നത് വിചിത്രമായ സംഭവം

വാട്‌സാപ്പില്‍ ചിത്രം കാണിച്ചുകൊടുത്താണ് വിവാഹം ഉറപ്പിച്ചത്.

പട്‌ന: വിവാഹത്തിന് തൊട്ടുമുൻപ് വധു വിവാഹം വേണ്ടെന്ന് വച്ച്‌ വിവാഹവേദിയില്‍ നിന്നും ഇറങ്ങിപ്പോയി. കല്യാണത്തിന് എത്തിയ യുവാവിന്റെ മുഖം കണ്ടതാണ് വിവാഹം വേണ്ടെന്നു വയ്ക്കാൻ യുവതി തീരുമാനിച്ചത്. ബീഹാറിലെ വെസ്റ്റ് ചമ്ബാരനിലെ ബെട്ടിയാ എന്ന സ്ഥലത്താണ് സംഭവം.

read also:സംസ്ഥാനത്ത് സ്വര്‍ണകള്ളക്കടത്ത് വര്‍ദ്ധിക്കുന്നതിനു പിന്നിലെ വിചിത്ര കാരണം കണ്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വിവാഹവേദിയില്‍ വച്ചാണ് വധു വരനെ ആദ്യമായി നേരിട്ട് കാണുന്നത്. വാട്‌സാപ്പില്‍ ചിത്രം കാണിച്ചുകൊടുത്താണ് വിവാഹം ഉറപ്പിച്ചത്. എന്നാൽ വാട്‌സ്‌ആപ്പിൽ പരിചയപ്പെട്ട ആളല്ല കല്യാണത്തിന് എത്തിയതെന്ന് പറഞ്ഞായിരുന്നു യുവതിയുടെ ഇറങ്ങിപ്പോക്ക്.എന്ത് വന്നാലും ഇയാളെ വിവാഹം ചെയ്യില്ല എന്ന തീരുമാനത്തിൽ യുവതി ഉറച്ചു നിന്നതോടെ കല്യാണം മുടങ്ങി.

വിവാഹം തടസ്സപ്പെട്ടതോടെ പ്രശ്നങ്ങൾ ഉണ്ടാകാതെയിരിക്കാൻ പ്രദേശവാസികള്‍ ഇടപെട്ട് വരന്റെ ബന്ധുക്കളെയും പറഞ്ഞ് മനസിലാക്കി ഗ്രാമത്തിലേക്ക് തിരികെ അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button