ഇന്ത്യ-ഇംഗ്ലണ്ട് തമ്മിലുള്ള ടെസ്റ്റ് പരമ്പര എൽബിഡബ്ല്യൂവിന്റെ എണ്ണത്തിൽ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവുമധികം താരങ്ങൾ എൽബിഡബ്ല്യുവായ ടെസ്റ്റ് പരമ്പരയായി ഇത് മാറി. ഇംഗ്ലണ്ട് നായകൻ ജോർജ് എൽബിഡബ്ല്യുവായി മടങ്ങിയതോടെ നാല് ടെസ്റ്റുകളുടെ പരമ്പരയിൽ എൽബിഡബ്ല്യുവായവരുടെ എണ്ണം 38ലെത്തി.
1983-84 ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള പരമ്പരയായിരുന്നു നേരത്തെയുള്ള റെക്കോർഡ്. ആറ് ടെസ്റ്റുകളിൽ എൽബിഡബ്ല്യുവായി മടങ്ങിയത് 36 പേരായിരുന്നു. ഇത്തവണ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ്- ഇന്നിംഗ്സിൽ ഇഷാന്ത് ശർമ ജെയിംസ് ആൻഡേഴ്സന്റെ ബൗളിങ്ങിൽ ഗോൾഡൻ ഡെക്കായി എൽബിഡബ്ല്യുവായി കുരുക്കിയതോടെയാണ് ചരിത്രം തിരുത്തപ്പെട്ടത്.
Post Your Comments