പാലക്കാട് : ഇടതുസംഘടനകളില്‍ നിന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂട്ടത്തോടെ ബിഎംഎസിലേക്ക്. കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന ഇടത് സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ ബിഎംഎസിലേക്ക് എത്തിയത്.
പാലക്കാട് ചേർന്ന ജനറൽ ബോഡി യോഗത്തിൽ വച്ചാണ് ജീവനക്കാർ കെഎസ്ടി എംപ്ലോയീസ് സംഘിൽ അംഗത്വമെടുത്തത്. കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എല്‍.രാജേഷ് പുതിയ അംഗങ്ങളെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
Read Also : ‘ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം (ഐ) ഫോണ്‍, സി പി (ഐ) എം ലെ (ഐ)’; സ്വന്തം പോസ്റ്റ് റഹീമിന് തന്നെ തിരി…
കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന കെ.സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനിയുടെ രൂപീകരണവും ജീവനക്കാരുടെ ശമ്പള പരിഷ്കരണം തടഞ്ഞുവെച്ചതും ജീവനക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കി. ഇതിന്റെ പ്രതിഫലനമാണ് ഇടതുസംഘടനകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും വിശ്വസിക്കാവുന്ന ഒരു സംഘടന എന്ന നിലയില്‍ ബിഎംഎസിന് കിട്ടുന്ന അംഗീകാരവും എന്ന് ഉദ്ഘാടകന്‍ പറഞ്ഞു.
Post Your Comments