
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഗഡുക്കളായുള്ള ശമ്പള വിതരണത്തിനെതിരെ പണിമുടക്കുമെന്ന് ബിഎംഎസ്. അടുത്ത മാസം 5ന് കൃത്യമായി ശമ്പളം നൽകിയില്ലെങ്കിൽ മേയ് 8ന് സൂചന പണിമുടക്ക് നടത്തുമെന്നാണ് മുന്നറിയിപ്പ്. അര ശമ്പളത്തിൽ ജോലി ചെയ്യാൻ വന്നവരല്ല തൊഴിലാളികളെന്നും ബിഎംഎസ് നേതൃത്വം അറിയിച്ചു.
അതേസമയം, കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നു എന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. ശമ്പളം ഇതുവരെ മുടങ്ങിയിട്ടില്ല. അഞ്ചാം തിയതിക്ക് മുമ്പ് ആദ്യ ഗഡു നൽകി. ധനവകുപ്പ് പണം അനുവദിച്ചാൽ ശമ്പളം നൽകും. യൂണിയനുകൾ പ്രതിഷേധിക്കേണ്ട കാര്യമില്ല. യഥാർഥ്യ ബോധത്തോടെ കാര്യങ്ങൾ ചിന്തിച്ചാൽ പ്രതിഷേധിക്കേണ്ടിവരില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. പണം വച്ചിരുന്നിട്ട് കൊടുക്കാതിരിക്കുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments