ഭുവനേശ്വര്‍ : വിവാഹ ശേഷം ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോകാനിറങ്ങിയ യുവതി കരഞ്ഞു തളര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. ഒഡീഷയിലെ സോനെപുര്‍ ജില്ലയിലാണ് സംഭവം നടന്നത്. ഗുപ്തേശ്വരി സഹൂ എന്ന റോസിയാണ് മരിച്ചത്. ജുലുന്ദ ഗ്രാമവാസിയായ പെണ്‍കുട്ടിയെ ടെതെല്‍ഗോണ്‍ ഗ്രാമവാസിയായ ബിസികേശനുമായി വിവാഹം കഴിപ്പിക്കുകയായിരുന്നു.
വിവാഹചടങ്ങുകള്‍ക്ക് ശേഷം സ്വന്തം വീട്ടിൽനിന്ന് ബിസികേശന്‍റെ വീട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിതോടെ യുവതി നിര്‍ത്താതെ കരയാന്‍ തുടങ്ങി. പിന്നീട് കുഴഞ്ഞുവീണു. ബന്ധുക്കള്‍ കൈകളും കാലുകളും മസാജ് ചെയ്തിട്ടും മുഖത്ത് വെള്ളം ഒഴിച്ചിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെയെത്തിച്ചപ്പോഴേക്കും റോസി മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Read Also : മമതയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സ്വന്തം പാർട്ടി ഓഫീസ് തീയിട്ട് തൃണമൂൽ നേതാവ് അറബുൾ ഇസ്ലാം
പിതാവിന്‍റെ മരണത്തോടെ റോസി മാനസിക വിഷമം അനുഭവിച്ചിരുന്നതായി ഗ്രാമവാസികളിലൊരാള്‍ ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ ടി.വിയോട് പറഞ്ഞു. അമ്മയുടെ സഹോദരനൊപ്പമായിരുന്നു പിന്നീട് യുവതിയുടെ താമസം. സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെയായിരുന്നു വിവാഹം.
Post Your Comments