KeralaLatest NewsNews

കാറ്റാടി യന്ത്രത്തിന്‍റെ പേരിൽ ലക്ഷങ്ങൾ തട്ടിയ കേസ് ; സരിത എസ്. നായർക്ക് അറസ്റ്റ് വാറന്റ്

തിരുവനന്തപുരം : കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി സരിത എസ്. നായർക്ക് അറസ്റ്റ് വാറന്റ്. കഴിഞ്ഞ പലതവണ കേസ് പരിഗണിച്ചപ്പോളും കേസിലെ ഒന്നാം പ്രതിയായ സരിത എസ്. നായർ കോടതിയിൽ ഹാജരാകാത്തത് കാരണത്താലാണ് കോടതി നടപടി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തിവന്ന ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിന് വൈദുതി ഉൽപാദിപ്പിക്കാവുന്ന കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിന്റെ മൊത്തം അവകാശം നൽകാമെന്നു വാഗ്ദാനം ചെയ്തു. ഇതിനായി 4,50,000 രൂപ നൽകണമെന്ന് പ്രതി ആവശ്യപ്പെടുകയായിരുന്നു.

Read Also  : സുന്ദറിന് സെഞ്ച്വറി നഷ്ടം; ഇന്ത്യക്ക് 160 റൺസ് ലീഡ്

തുടർന്ന് പരാതിക്കാരൻ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ പണം നിക്ഷേപിച്ചു. എന്നാൽ പരാതിക്കാരൻ അന്വേഷിച്ചപ്പോൾ ഇത്തരത്തിൽ ഒരു കമ്പനി നിലവിലില്ലെന്ന് മനസ്സിലാക്കുകയും തുടർന്ന് പൊലീസിന് പരാതി നൽകുകയും ചെയ്‌തു. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്താകുന്നത്. സരിത എസ്. നായർ, ബിജു രാധാകൃഷ്‌ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button