വിലക്കയറ്റത്തിനെതിരെ സോഷ്യൽ മീഡിയയിൽ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ഹാഷ് ടാഗ് ക്യാമ്പയിൻ. ‘സ്പീക് അപ് എഗെയ്ൻസ്റ്റ് പ്രൈസ് റൈസ്’ എന്ന ഹാഷ് ടാഗോടെയാണ് ക്യാമ്പയിൻ. രാജ്യത്ത് പെട്രോള്‍, ഡീസല്‍, പാചക വാതകം, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയുടെ വില കുതിച്ചുയരുന്നതിനെതിരെയാണ് പ്രതിഷേധം.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍ തുടങ്ങിയ നേതാക്കൾ പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തി. ഇന്ധനവില വർധന സർക്കാർ വരുമാനമായി കൻേറതെന്നായിരുന്നു രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. ”വിലക്കയറ്റം ഒരു ശാപമാണ്. കേന്ദ്രം നികുതി ലഭിക്കുന്നതിനുവേണ്ടി മാത്രം ജനങ്ങളെ വിലക്കയറ്റത്തിന്റെ ചതുപ്പിലേക്ക് തള്ളിയിടുന്നു. രാജ്യത്തിന്റെ നാശത്തിനിനെതിരെ നിങ്ങളും ശബ്ദമുയര്‍ത്തൂ” -രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
സാധാരണക്കാരുടെ പ്രശ്നങ്ങളെ അവഗണിച്ച് വിലക്കയറ്റത്തിനെതിരെ കേന്ദ്രം ന്യായങ്ങള്‍ നിരത്തുന്നതിന് എതിരെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതിഷേധം. പെട്രോള്‍ -ഡീസല്‍ വില ഉയര്‍ത്തുന്നതിന് യാതൊരു വിധ നിയന്ത്രണങ്ങളും രാജ്യത്ത് ഇന്ന് ഇല്ലാതായിരിക്കുന്നുവെന്നും, സാധാരണക്കാരന്റെ പ്രശ്നങ്ങളെ ഒതുക്കി നിര്‍ത്തി പകരം ന്യായങ്ങള്‍ നിരത്തുകയാണ് കേന്ദ്രം സർക്കാരെന്നും അവർ ആരോപിച്ചു.
Post Your Comments