Jobs & VacanciesLatest NewsKeralaNewsCareer

തൊഴിൽ അന്വേഷിച്ച് ഇനി ബുദ്ധിമുട്ടേണ്ട , നിങ്ങൾക്കായി ഇതാ സൗജന്യ തൊഴിൽമേള

കൊച്ചി : കേന്ദ്ര തൊഴിൽ മന്ത്രാലയവും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ (സൈൻ) നും സംയുക്തമായി ചേർന്ന് ഓൺലൈൻ തൊഴിൽ മേളയ്ക്ക് രൂപം കൊടുക്കുകയാണ്. 2021 മാർച്ച് 5, 6 തീയതികളിലായാണ് ഓൺലൈൻ തൊഴിൽ മേള നടക്കുന്നത്. നിലവിൽ 30 ലധികം കമ്പനികളിൽ നിന്നായി 3000 ത്തോളം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കോവിഡ് കാലത്ത് ജനങ്ങൾക്ക് തൊഴിൽ പരമായുണ്ടായ മാറ്റങ്ങൾ, ജീവിതത്തിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് തൊഴിൽ മേള സംഘടിപ്പിച്ചിരിക്കുന്നത്. കേരള ചേംബർ ഓഫ് കോമേഴ്സ് ഇൻഡസ്ട്രി, സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ (സൈൻ), നേഷൻ ഫസ്റ്റ് മൂവ്മെന്റ്, ജെ‌സി‌ഐ സോൺ XXII, കെ‌സി‌സി‌ഐ, ബിഗ്ലീപ്പ് എന്നീ സംഘടനകളും ഈ ഓൺലൈൻ തൊഴിൽ മേള സംഘടിപ്പിക്കുന്നതിനായി സഹകരിക്കുന്നുണ്ട്.

Read Also :   ‘വന്നിട്ട് കാണാം മോനെ’ എന്ന് പറഞ്ഞ് ആ അമ്മ യാത്രയായി, തിരിച്ച് വരാത്ത യാത്ര; ക്യാൻസർ ഒരു കുടുംബത്തെ തകർക്കുമ്പോൾ

കഴിഞ്ഞ മൂന്നുവർഷ കാലയളവിനുള്ളിൽ 28 ഓളം തൊഴിൽ മേളകളിലായി ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുകയും 85000 ത്തോളം ആളുകൾക്ക് ഷോർട്ട് ലിസ്റ്റ് ഉണ്ടാക്കി അവർക്ക് തൊഴിലിന് അനുസൃതമായി ഒരു അവസരം നേടി കൊടുക്കാനും സൈനിന് സാധിച്ചു. പ്രമുഖ ബാങ്കുകൾ , സ്വകാര്യ സ്ഥാപനങ്ങൾ , അർദ്ധ സർക്കാർ സ്ഥാപനങ്ങളടക്കമുള്ള നിരവധി തൊഴിൽ ദാതാക്കൾ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇനിയും തൊഴിൽ അന്വേഷകർക്കും തൊഴിൽ ദാതാക്കൾക്കും ഓൺലൈൻ തൊഴിൽ മേളയിൽ രജിസ്റ്റർ ചെയ്യാനാകും. ഐടി, ഐടിഇഎസ് ജോലികൾ, എഞ്ചിനീയറിംഗ് ജോലികൾ, സെയിൽസ് & മാർക്കറ്റിംഗ്, ടീച്ചേഴ്സ് & കോച്ചുകൾ, മീഡിയ ജോലികൾ, അക്കൗണ്ടുകളും ധനകാര്യവും, നിർമാണ മേഖലകൾ, ടെലി കോളിംഗ് തുടങ്ങിയ നിരവധി സെക്ടറുകളിലേയ്ക്കാണ് ഉദ്യോഗാർത്ഥികൾക്കായി അവസരം ഒരുക്കിയിരിക്കുന്നത്. രജിസ്ട്രേഷൻ നടപടികൾ തീർത്തും സൗജന്യമായിരിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനായി www.rozgarmelaonline.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 9496320663 എന്ന നമ്പറിലും ബന്ധപ്പെടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button