സാൻ
രണ്ടായിരത്തി പതിനാറിലാണ് തിരുവനന്തപുരം ആർസിസിയിൽ ആദ്യമായിട്ട് വരുന്നത്. കൂട്ടുകാരിയുടെ അമ്മ അവിടെ ചികിത്സയിലായിരുന്നു. കാൻസർ ലോകത്തിലെ തന്നെ ഏറ്റവും വലിയ ദയനീയത മനുഷ്യന് സമ്മാനിക്കുന്ന രോഗമാണെന്നറിഞ്ഞു തുടങ്ങുന്നത് അപ്പോഴാണ്. ജനൽ വഴി പുറത്തേക്ക് മാസ്ക്കുമിട്ട് നോക്കിയിരിക്കുന്ന അവരെ ദൂരെ നിന്ന് കണ്ട് ഞാൻ തിരിച്ചു നാട്ടിലേക്ക് പോന്നു. കുട്ടികളും പ്രായമായവരും തുടങ്ങി പ്രായത്തിന്റെ പലഭേദങ്ങളുള്ള മനുഷ്യരെ ഞാൻ അന്നവിടെ കണ്ടു. നിരന്തരമായി കീമോകൾക്ക് വിധേയരായി എഴുന്നേൽക്കാൻ പോലുമാകാതെ കിടക്കുന്നവർ. എപ്പോൾ വേണമെങ്കിലും മരിച്ചേക്കാം എന്ന ഉറപ്പിലും കുട്ടികളുടെ മുഖത്തുണ്ടാകുന്ന ഒരു ചിരിയുണ്ട്. അപ്പോഴൊക്കെ എനിക്ക് സുഗതകുമാരിയുടെ കുഞ്ഞുപൂവിനെ നോവിക്കല്ലേ എന്ന എഴുത്ത് ഓർമ്മവന്നു.
Also Read:പ്രധാനമന്ത്രിയും ഞങ്ങളും ആർഎസ്എസുകാരാണ്, വിമർശിക്കാൻ കോൺഗ്രസിന് ആവകാശമില്ല; യെദ്യൂരപ്പ
പണമില്ലായ്മയാണ് ക്യാൻസർ രോഗികൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്ന്. പലർക്കും ഇടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്തു കൊണ്ടേയിരിക്കണം. ഭക്ഷണം വേണം. വെള്ളം വേണം. എല്ലാം ഉണ്ടായിട്ടും പലരും വേദനകളിൽ നിന്ന് എഴുന്നേൽക്കാനാവാതെ മരിച്ച് പോവുകയും ചെയ്യുന്നു. ക്യാൻസർ ബാധിക്കുന്നത് ഒരാളെ മാത്രമല്ല ഒരു കുടുംബത്തെ ആകമാനമാണ്. പിന്നീട് പലപ്പോഴായി കൂട്ടുകാരിയോട് അമ്മയെക്കുറിച്ച് തിരക്കിയിരുന്നു. പലവട്ടം സ്നേഹത്തോടെ മോനെ എന്ന് വിളിച്ചു അവരുമെന്നോട് സംസാരിച്ചിരുന്നു. അവർക്ക് അതിജീവിക്കാനാകുമെന്നാണ് ഞാൻ കരുതിയിരുന്നത്. ഒപ്പമുള്ളപ്പോഴൊക്കെ അവൾ എന്നെക്കൊണ്ട് കാരുണ്യ ലോട്ടറി എടുപ്പിക്കുമായിരുന്നു. അന്നാണ് കാരുണ്യ ധനസഹായ പദ്ധതിയിൽ നിന്ന് ക്യാൻസർ രോഗികൾക്ക് ഒരുപാട് ആനുകൂല്യങ്ങളും മറ്റും കിട്ടുന്നുണ്ടെന്ന് ഞാനറിയുന്നത്. പിന്നീട് ആ ലോട്ടറിയെടുപ്പ് ഒരു പതിവായിട്ടുണ്ടായിരുന്നു.
Also Read:സുനാമി സാധ്യതയെന്ന് റിപ്പോര്‍ട്ട്; അതീവ ജാഗ്രതാനിര്‍ദേശം, തീരദേശത്തുള്ളവരെ മാറ്റിപാര്‍പ്പിക്കുന്നു
ഒരുലക്ഷത്തിലധികം രോഗികളാണ് സംസ്ഥാനത്താകമാനം ഉള്ളത്. ഭൂരിഭാഗവും മൂന്നും നാലും സ്റ്റേജുകളിൽ എത്തിനിൽക്കുന്നവരും. കണക്കുകൾ ഗൂഗിളിൽ നോക്കുമ്പോഴാണ് എന്റെ ചുറ്റുവട്ടങ്ങളിലും എന്തോരം രോഗികൾ ഉണ്ടെന്ന് മനസ്സിലാകുന്നത്. പ്രകൃതി മാലിനികരങ്ങളും ഭക്ഷണരീതിയും, റേഡിയേഷൻ പ്രശ്നങ്ങളും, കീടനാശിനി ഉപയോഗങ്ങളുമെല്ലാം കാൻസറിന്റെ കാരണങ്ങളാണ്. കണ്ടു പിടിക്കാൻ വൈകുന്നത് തന്നെയാണ് കാൻസറിനെ മരണകാരണമായ ഒരു രോഗമാക്കി മാറ്റുന്നത്. ആദ്യം തന്നെ കണ്ടുപിടിച്ചാൽ ഫലപ്രദമായി ചികിൽസിച്ചു മാറ്റാൻ കഴിയുന്ന ഒരസുഖമാണ് ക്യാൻസർ.
2017 ഓടെയാണ് കൂട്ടുകാരിയുടെ അമ്മ മരണപ്പെടുന്നത്. ജീവിതത്തിൽ ഒരു വലിയ ഞെട്ടൽ ഉണ്ടാക്കിയ വാർത്തയായിരുന്നു അത്. ഇപ്പോഴും ക്യാൻസർ എന്ന് കേൾക്കുമ്പോൾ ഓർമ്മവരുന്നത് ആ അമ്മയുടെ മുഖമാണ്. ‘ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് കാണാം മോനെ ‘ എന്ന് പറഞ്ഞ അവരുടെ വാക്കുകളാണ്.
Post Your Comments