CinemaMollywoodLatest NewsNewsEntertainment

പാപ്പൻ ലുക്കിൽ സുരേഷ് ഗോപി ; ചിത്രീകരണം ആരംഭിച്ചു

"പാപ്പന്റെ" പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന “പാപ്പന്റെ” പൂജയും സ്വിച്ച് ഓൺ കർമ്മവും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് പള്ളിയിൽ വച്ചു നടന്നു. നിർമാതാക്കളിലൊരാളായ ഷെരീഫ് മുഹമ്മദ് ആദ്യ സീനിന് ക്ലാപ് അടിച്ചു. ഫാദർ ബോബി അലക്സ്‌ മണ്ണപ്ലാക്കൽ സ്വിച്ച് ഓൺ ചെയ്തു. ഗോകുൽ സുരേഷ്, കനിഹ, നീത പിള്ള, നിർമാതാക്കളായ ഡേവിഡ് കാച്ചപ്പിള്ളി, അരുൺ ഘോഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പൊറിഞ്ചു മറിയം ജോസ് എന്ന ഹിറ്റ്‌ ചിത്രത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന സിനിമയാണ് “പാപ്പൻ”.സുരേഷ് ഗോപിയും ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്‌ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷനൽ ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേർന്ന് നിർമിക്കുന്നു.

ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്‌, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ , ആർട്ട് നിമേഷ് എം താനൂർ. മേക്കപ്പ് റോണെക്സ് സേവ്യർ.കോസ്റ്റ്യൂം പ്രവീൺ വർമ, പ്രൊഡക്‌ഷൻ കൺട്രോളർ എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ ഡിസൈൻസ് ഓൾഡ് മങ്ക്സ്, പി ആർ. ഒ മഞ്ജു ഗോപിനാഥ്.ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button