Latest NewsKeralaMollywoodNewsEntertainment

ലക്ഷ്മിയുടെ നഷ്ടത്തിന്റെ വേദന എന്റെ പട്ടടയിലെ ചാരത്തിനുപോലും ഉണ്ടാകും: മകളെക്കുറിച്ച് വേദനയോടെ സുരേഷ് ഗോപി

മുപ്പത് വയസ്സ് കഴിഞ്ഞ ഏത് പെണ്‍കുട്ടിയെ കണ്ടാലും കെട്ടിപ്പിടിച്ച്‌ ഉമ്മ വെയ്ക്കാന്‍ കൊതിയാണ്

മകള്‍ ലക്ഷ്മിയുടെ ഓര്‍മകളില്‍ കണ്ണ് നിറഞ്ഞ് നടൻ സുരേഷ് ഗോപി. താരത്തിന്റെ പുതിയ ചിത്രം പാപ്പന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സുരേഷ് ഗോപി വികാരാധീനായത്. അഭിമുഖം ചെയ്യാൻ എത്തിയ പെണ്‍കുട്ടിയുടെ പേര് ലക്ഷ്മി എന്നാണെന്ന് അറിഞ്ഞപ്പോൾ തന്റെ മകൾ ലക്ഷ്മിയെക്കുറിച്ചുള്ള ഓര്‍മ്മകളും ദുഖവും സുരേഷ് ഗോപി തുറന്ന് പറഞ്ഞത്.

ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് തന്നെ പട്ടടയില്‍ കൊണ്ടു ചെന്ന് കത്തിച്ചു കഴിഞ്ഞാല്‍ ആ ചാരത്തിലും ആ വേദനയുണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അവള്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്സാണ്. മുപ്പത് വയസ്സ് കഴിഞ്ഞ ഏത് പെണ്‍കുട്ടിയെ കണ്ടാലും കെട്ടിപ്പിടിച്ച്‌ ഉമ്മ വെയ്ക്കാന്‍ കൊതിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

read also: ചൈനയും ഇന്ത്യയും പരസ്പരം പ്രധാനപ്പെട്ട അയൽക്കാർ: ദ്രൗപതി മുർമുവിന് ആശംസകൾ അറിയിച്ച് ഷി ജിൻപിംഗ്

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. നൈല ഉഷ നായികയായി എത്തുന്ന ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും അഭിനിയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button