കേസന്വേഷണത്തിൻ്റെ ഭാഗമായുള്ള പരിശോധനയെന്ന വ്യാജേന ഹോസ്റ്റലിൽ കയറി പെൺകുട്ടികളെ വിവസ്ത്രരാക്കി നൃത്തം ചെയ്യിപ്പിച്ച് പൊലീസ്. മഹാരാഷ്ട്രയിലെ ജല്‍ഗാവിലെ ഒരു ഹോസ്റ്റലിലാണ് സംഭവം. പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാൻ സർക്കാർ ഉത്തരവ്.
Also Read:ഇന്ത്യയുടെ കൊറോണ വാക്‌സിൻ കാനഡയിലെത്തി : നൽകിയത് ജസ്റ്റിൻ ട്രൂഡോയുടെ അഭ്യർത്ഥനപ്രകാരം
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നാലംഗ കമ്മിറ്റിയെ നിയോഗിച്ചതായി ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കി. പുറത്തുനിന്നുള്ളവരും ചില പൊലീസുകാരും കേസ് അന്വേഷിക്കാനെന്ന വ്യാജേന ഹോസ്റ്റലിലേക്കു വരികയും കുറച്ചു പെണ്‍കുട്ടികളെ ബലമായി വിവസ്ത്രരാക്കി നൃത്തം ചെയ്യിപ്പിക്കുകയുമായിരുന്നു.
സംഭവത്തിന്റേതെന്നു കരുതുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണു നിര്‍ദേശിച്ചിട്ടുള്ളത്. റിപ്പോര്‍ട്ട് പരിശോധിച്ച് നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയത്. അതേസമയം, ഇത്രയും വലിയൊരു സംഭവം നടന്നിട്ടും സര്‍ക്കാര്‍ അതിനെ ഗൗരവത്തോടെ എടുത്തിട്ടില്ലെന്നു ബിജെപി ആരോപിച്ചു.
Post Your Comments