ന്യൂഡൽഹി : ഇന്ത്യൻ നിർമ്മിത കൊറോണ വാക്‌സിന്റെ ആദ്യ ചരക്ക് കാനഡയിലെത്തി. സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച കൊവിഷീൽഡ് വാക്‌സിനാണ് ഇന്ന് രാവിലെയോടെ കാനഡയിലെത്തിയത്. ആദ്യ ഘട്ടത്തിൽ അഞ്ച് ലക്ഷം വാക്‌സിൻ ഡോസുകളാണ് ഇന്ത്യ കാനഡയ്ക്ക് നൽകിയത്. കനേഡിയൻ മന്ത്രി അനിത ആനന്ദാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ പ്രതിരോധ വാക്സിൻ രാജ്യത്തിന് ലഭ്യമാക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ചിരുന്നു. 10 ലക്ഷം ഡോസാണ് കാനഡ ആവശ്യപ്പെട്ടത്. തുടർന്നാണ് വാക്‌സിൻ നൽകാൻ കേന്ദ്രം തീരുമാനിച്ചത്. വാക്‌സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് വാക്‌സിൻ കയറ്റി അയച്ചത്.
read also ;സിപിഎമ്മിനെ ഞെട്ടിച്ച് ദേശാഭിമാനിയിൽ വർഷങ്ങളായി കാർട്ടൂണിസ്റ്റായിരുന്ന അഡ്വ.കെ.പി വിൽസൺ ബിജെപിയിൽ
ഇന്ത്യയിൽ നിന്നുള്ള അഞ്ച് ലക്ഷം വാക്‌സിൻ ഡോസുകൾ ഇന്ന് രാവിലെ കാനഡയിലെത്തി. ഇനി 1.5 കൂടി എത്താനുണ്ട്. തുടർന്നും ഇന്ത്യയുടെ സഹകരണം പ്രതീക്ഷിക്കുന്നതായി അനിത ആനന്ദ് അറിയിച്ചു.
Post Your Comments