നെറ്റ്‍ഫ്ലിക്സ്, ആമസോണ്‍ പ്രൈം അടക്കമുള്ള ഓവര്‍ ദ ടോപ് (ഒ.ടി.ടി) പ്ലാറ്റ്‍ഫോമുകളില്‍ വരുന്ന ഉള്ളടക്കം പരിശോധിക്കാനായി പ്രത്യേക സ്ക്രീനിങ് സമിതിയെ നിയോഗിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് വാക്കാല്‍ പരാമര്‍ശം നടത്തിയത്. ചില ഒ.ടി.ടി പ്ലാറ്റ്‍ഫോമുകളില്‍ ലൈംഗികപരമായ ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും അത്തരം പരിപാടികള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും സ്ക്രീനിങ്ങിന് വിധേയമാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിക്കുന്ന താണ്ഡവ് എന്ന വെബ് സീരീസുമായി ബന്ധപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. അലഹാബാദ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ അതിനെതിരെ ആമസോണ്‍ പ്രൈമിന്‍റെ വിഡിയോ ഹെഡ് അപര്‍ണ പുരോഹിത് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അഭിപ്രായം തേടി നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം, ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കാനായി കേന്ദ്ര ഐ.ടി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇത്തരം എഫ്ഐആറുകൾ പ്രോത്സാഹിപ്പിക്കരുതെന്ന് ആമസോൺ പ്രൈമിന്‍റെ വീഡിയോ ഹെഡ് അപർണ പുരോഹിതിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചു.
Post Your Comments