COVID 19KeralaLatest NewsNews

കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടും വാക്സിൻ ലഭിക്കുന്നില്ല, വയോധികരെ തിരിച്ചയച്ചു; സംഭവം കേരളത്തിൽ

തിരുവനന്തപുരം: 60 വയസ്സിനു മുകളിലുള്ളവര്‍ക്കും ഗുരുതര രോഗബാധിതര്‍ക്കും കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടും വാക്സിൻ ലഭിക്കാതെ തിരികെ മടങ്ങേണ്ടി വന്നത് നിരവധിയാളുകൾക്കെന്ന് റിപ്പോർട്ട്. കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് കുത്തിവയ്പിനായി സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നവരില്‍ പലര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന് പരാതി. തിരുവനന്തപുരത്താണ് സംഭവം.

Also Read:ഒരു ടെക്‌നോക്രാറ്റിന്റെ യൂണിഫോമിലുള്ള അവസാന ദിവസമായിരിക്കും ഇത്, വിടവാങ്ങൽ പ്രഖ്യാപിച്ച് ഇ. ശ്രീധരൻ

ആപ്പിൽ രജിസ്റ്റർ ചെയ്ത് ആശുപത്രികളിൽ എത്തുന്നവരെ തിരക്കാണ്, മറ്റൊരു ദിവസം കുത്തിവയ്‌പെടുക്കാമെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ മടക്കി അയക്കുകയാണെന്നാണ് ഉയരുന്ന പരാതി. വയോധികരെയും കൊണ്ടെത്തിയ പലര്‍ക്കും കുത്തിവയ്‌പെടുക്കാന്‍ കഴിയാതെ തിരിച്ചുപോകേണ്ടി വന്നു. ആരോഗ്യ പ്രവര്‍ത്തകരും, കൊവിഡ് മുന്നണി പോരാളികളും, തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും കുത്തിവയ്‌പെടുക്കാനെത്തുന്ന സാഹചര്യത്തിലാണ് എല്ലാവരെയും പരിഗണിക്കാൻ കഴിയാതെ വരുന്നതെന്നാണ് റിപ്പോർട്ട്.

ഈ സാഹചര്യം മൂലമാണ് കുത്തിവയ്‌പെടുക്കാന്‍ എത്തുന്നവരെ തിരിച്ചയക്കേണ്ടി വരുന്നതെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button