ആഗ്ര : താജ്മഹലിലെ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ്ബാദ് സ്വദേശിയെയാണ് യു.പി. പോലീസ് പിടികൂടിയത്. പ്രാഥമിക ചോദ്യംചെയ്യലില്‍ ഇയാള്‍ മാനസികരോഗിയാണെന്ന് അവകാശപ്പെട്ടതായും ആഗ്രയില്‍ നേരത്തെ ചികിത്സ തേടിയിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം, ഇയാളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Read Also : കാലിൽ നീർക്കെട്ട് ഉണ്ടാകുന്നതെങ്ങനെ? പിന്നിലെ കാരണമിത്
യു.പി പൊലീസിന്റെ എമർജൻസി നമ്പരിൽ ഇന്ന് രാവിലെയാണ് വ്യാജ ബോംബ് ഭീഷണിസന്ദേശം വന്നത്. ഉടൻതന്നെ താജ്‌മഹലിൽ സന്ദർശകരെ ഒഴിപ്പിക്കുകയും ബോംബ്‌സ്‌ക്വാഡും സി.ഐ.എസ്.എഫും സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്‌തു. എന്നാൽ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ല.തുടർന്ന് ഒരു മണിക്കൂറിന് ശേഷം 11.15ഓടെ സന്ദർശകർക്കായി വീണ്ടും താജ്‌മഹൽ തുറന്നുകൊടുത്തു.
Post Your Comments