ന്യൂദല്‍ഹി : ദല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി തുടരുന്നു. ആര്‍ കെ പുരം ദല്‍ഹി പബ്ലിക് സ്‌കൂള്‍, പശ്ചിമ വിഹാറിലെ ജി ഡി ഗോയങ്ക സ്‌കൂള്‍ എന്നിവ ഉള്‍പ്പെടെ 40 സ്‌കൂളുകള്‍ക്കാണ് ഭീഷണി.
ബോംബ് നിര്‍വീര്യമാക്കാന്‍ അജ്ഞാത സംഘം 30,000 ഡോളര്‍ ആവശ്യപ്പെട്ടതായും പോലീസ് വെളിപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് ഇ-മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂളുകളിലേക്കെത്തിയ വിദ്യാര്‍ഥികളെ വീട്ടിലേക്ക് തിരിച്ചയച്ചു. പോലീസും അഗ്‌നി രക്ഷാ സേനയും സ്‌കൂളുകളില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
അഗ്‌നിരക്ഷാ സേന, ഡോഗ് സ്‌ക്വാഡ്, ബോംബ് ഡിറ്റക്ഷന്‍ ടീം, ലോക്കല്‍ പോലീസ് തുടങ്ങിയവ സ്‌കൂളിലുണ്ട്. ജി ഡി ഗോയങ്ക സ്‌കൂളില്‍ നിന്ന് പുലര്‍ച്ചെ 6.15നും ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ നിന്ന് 7.06 നും ആണ് ആദ്യ കോളുകള്‍ ലഭിച്ചതെന്ന് അഗ്‌നിരക്ഷാ സേന സംഘം പറഞ്ഞു.
അതേസമയം, ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Post Your Comments