MollywoodLatest NewsKeralaCinemaNewsMusicEntertainmentKollywood

മെലഡി കിംഗ് വിദ്യാസാഗറിന് ജന്മദിനാശംസകളുമായി സുരേഷ് ഗോപി.

സംഗീത സംവിധായൻ വിദ്യാസാഗറിന്റെ അമ്പത്തിയേഴാമത്‌ പിറന്നാളാണ് ഇന്ന്. തന്റെ പ്രിയ സംഗീത സംവിധായകന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് സൂപ്പർസ്റ്റാർ സുരേഷ് ഗോപി. ഇരുവരും ഒന്നിച്ച മലയാള സിനിമ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷക പ്രീതി നേടി കാലാനുവർത്തികളായ ഹിറ്റുകളാണ്.

നടൻ സുരേഷ് ഗോപി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് സംഗീത സംവിധയകൻ വിദ്യാസാഗറിന് ജന്മദിനാശംസകൾ നേർന്നത്. തന്റെ ചലച്ചിത്രങ്ങളെ മനോഹരമാക്കിയ ഈണങ്ങൾക്ക്, തന്റെ കരിയറിൽ ഉടനീളം കടപ്പെട്ടിരിക്കുന്നത് വിദ്യാസാഗറിനോടായിരിക്കുമെന്നാണ് താരം കുറിച്ചത്.

ഈണങ്ങളെ സമർത്ഥമായി സമന്വയിപ്പിച്ച് കാലാതീതമായ സംഗീതം സൃഷ്ടിക്കുന്നതിൽ അഗ്രഗണ്യനാണ് വിദ്യാസാഗറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മർ ഇൻ ബെത്‌ലഹേം, രണ്ടാംഭാവം, പ്രണയവർണ്ണങ്ങൾ, ഡ്രീംസ് എന്നിങ്ങനെയുള്ള ചിത്രങ്ങളിലെ ഗാനങ്ങൾ എപ്പോൾ കേട്ടാലും തനിക്ക് ആനന്ദമുണ്ടാകും എന്നും, മെലഡി കിംഗിന് ഇനിയും നിരവധി വർഷത്തെ ശാന്തമായ സംഗീതം നിറഞ്ഞ ജന്മദിനം ആശംസിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button