കോവിഡ് വ്യാപനത്തിന്റെ രൂക്ഷമായ സാഹചര്യത്തിലും ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. പുതിയതായി 55 സംരംഭകരാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത് . റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് രാജ്യത്തെ അതിസമ്പന്നൻ. 83 ബില്യൺ ഡോളറാണ് അംബാനിയുടെ ആസ്തി. ഏഷ്യയിലെ രണ്ടാമനായ അദ്ദേഹത്തിന് ലോക പട്ടികയിൽ എട്ടാം സ്ഥാനമാണുള്ളത്.
Also Read:സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ് ഗൗതം അദാനി(48-ാംസ്ഥാനം), ശിവ് നാടാർ(58), സൈറസ് പുനവാല(113), രാധാകൃഷ്ണൻ ധമാനി(160), ദിലീപ് സാംഘ് വി(194), കുമാർമംഗളം ബിർള(212), സൈറസ് മിസ്ത്രി(224), രാഹുൽ ബജാജ്(240), നൂസ് ലി വാഡിയ(336), ബീനു ഗോപാൽ(359), രാജീവ് സിങ്(362), അശ്വിൻ എസ് ധാനി(382), മുരളി ഡിവി(385) തുടങ്ങിയവരും പട്ടികയിലുണ്ട്.
രാജ്യം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികൾ നേരിടുമ്പോഴും ശതകോടിശ്വരന്മാരുടെ പട്ടികയിൽ ഇന്ത്യ മൂന്നാമതെത്തുമ്പോൾ അതിൽ പ്രതീക്ഷകൾ ഏറെയുണ്ട് രാജ്യത്തിന്. ഇന്ത്യക്കാരായ 177 പേരാണ് ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2021ലുള്ളത്. ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയിയിലും ലോകത്തിനു മുൻപിലുള്ള ഇന്ത്യയുടെ മാർക്കെറ്റ് വാല്യൂവിലും ഈ പട്ടിക പുറത്തു വന്നതോടെ വലിയ മാറ്റമുണ്ടാകുമെന്നുറപ്പാണ്.
ഇന്ത്യയിൽ നല്ലൊരു ശതമാനം ജനങ്ങളും പ്രതിസന്ധിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. ആ പ്രതിസന്ധികൾക്കിടയിൽ ഇന്ത്യൻ ജനതയ്ക്ക് ഈ പട്ടികയോ അതിലെ പേരുകളോ കൃത്യമായി വീക്ഷിക്കാനാവില്ലെങ്കിലും, ഈ നേട്ടം ഇന്ത്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളെയു മറ്റും സ്വാധീനിക്കുമെന്നുറപ്പാണ്.
Post Your Comments