മുംബൈ: റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി. ചൈനയിലെ അതിസമ്ബന്നനായ ബിസിനസുകാരന് ജാക് മായെ പിന്തള്ളിയാണ് അംബാനിയുടെ മുന്നേറ്റം. ഇതോടെ ആഗോള അതിസമ്ബന്ന പട്ടികയില്‍ ആദ്യ പത്തില്‍ അംബാനിയെത്തി. ഇപ്പോള്‍ 84.5 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ലോകത്ത് ഏറ്റവും കൂടുതല്‍ അതിസമ്ബന്നരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയിലും ചൈനയിലുമാണ് ഇന്ത്യയേക്കാളധികം ധനികരുള്ളത്.
Also Read:എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
അദാനി ഗ്രൂപ് ചെയര്മാന് ഗൗതം അദാനിയാണ് ഇന്ത്യയിലെ രണ്ടാമത്തെ ധനികന്. ഇദ്ദേഹം ആഗോള പട്ടികയില്‍ 24ാം സ്ഥാനത്താണ്. 50.5 ബില്യണ്‍ ഡോളറാണ് ആസ്തി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകനും പൂനവാല ഗ്രൂപ്പ് ചെയര്‍മാനുമായ സൈറസ് പൂനവാല ഫോര്‍ബ്സിന്റെ ആഗോള അതിസമ്ബന്ന പട്ടികയില്‍ 169ാം സ്ഥാനത്താണ്. ഇദ്ദേഹം ഇന്ത്യയിലെ ധനികരില്‍ ഏഴാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് എച്ച്സിഎല്‍ ടെക്നോളജീസ് സ്ഥാപകന്‍ ശിവ് നഡാരാണ്. ഇദ്ദേഹം ആഗോള പട്ടികയില്‍ 71ാം സ്ഥാനത്താണ്.
Post Your Comments