മുംബൈ: രാജ്യത്തെ അതിസമ്പന്നൻ മുകേഷ് അംബാനിക്ക് 40 കോടി പിഴയുമായി സെബി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 25 കോടിയും മുകേഷ് അംബാനിക്കും 15 കോടിയുമാണ് പിഴ. 2007 നവംബറില്‍ റിലയന്‍സ് പെട്രോളിയം ലിമിറ്റഡിന്‍റെ ഓഹരികളില്‍ കൃത്രിമം കാണിച്ചതിനാണ് പിഴ ശിക്ഷ. റിലയന്‍സ് പെട്രോളിയം ലിമിറ്റഡിന്‍റെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് അംബാനിക്ക് പിഴശിക്ഷ ലഭിച്ചത്. 2007ലാണ് ഓഹരിയുടെ വില്‍പന നടത്തിയത്. ഓഹരിയുടെ വിലയില്‍ കൃത്രിമം നടത്തി അംബാനിയും റിലയന്‍സും അനധികൃത ലാഭമുണ്ടാക്കിയെന്നാണ് ആരോപണം.
Read Also: ഡിഎംകെയുമായി ഉവൈസി കൈകോർക്കുമ്പോൾ..; അതൃപ്തി പ്രകടിപ്പിച്ച് മുസ്‌ലിംലീഗ്
കൂടാതെ 2007 മാര്‍ച്ചില്‍ റിലയന്‍സ് പെട്രോളിയത്തിലെ 4.1 ശതമാനം ഓഹരി വില്‍ക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ശ്രമം നടത്തി. പിന്നീട് 2009ല്‍ റിലയന്‍സ് പെട്രോളിയം റിലയന്‍സ് ഇന്ഡസ്ട്രീസില് ലയിച്ചു. സെബി ഓഫീസര്‍ ബി.ജെ ദിലീപിന്‍റെ 95 പേജുള്ള ഉത്തരവില്‍ ഓഹരി വിലയില്‍ കൃത്രിമം കാണിക്കുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുമെന്ന് പരാമര്‍ശിക്കുന്നുണ്ട്.
Post Your Comments