Latest NewsNewsIndiaInternational

വാക്‌സിൻ നിരോധനം പിൻവലിച്ച് രാജ്യങ്ങൾ ;

ലോകം കാത്തിരുന്ന ഒന്നായിരുന്നു കോവിഡ് 19 വാക്‌സിൻ. പക്ഷെ വാക്‌സിൻ എടുത്ത 11 മില്യൺ ജനങ്ങളിൽ അഞ്ചുപേർക്ക് രക്തം കട്ടപ്പിടിച്ചെന്ന കാരണത്താൽ വാക്‌സിനേഷൻ പല രാജ്യങ്ങളിലും നിർത്തി വച്ചിരുന്നു.
”ഓക്സ്ഫോര്‍ഡ് വാക്സിന്‍ സുരക്ഷിതമാണ്. ഫൈസര്‍ വാക്സിന്‍ സുരക്ഷിതമാണ്. സുരക്ഷിതമല്ലാത്തത് കോവിഡ് ബാധിക്കുക എന്നതുമാത്രം.” ഇന്ന് ഓക്സ്ഫോര്‍ഡ് വാക്സിന്‍ സ്വീകരിക്കുമെന്നറിയിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞതാണിത്. ഓക്സ്ഫോര്‍ഡ് -അസ്ട്രാസെനകാ വാസ്‌കിനിലെ രാഷ്ട്രീയം മുറുകുമ്ബോഴും ബ്രിട്ടനിലേയും യൂറോപ്യന്‍ യൂണിയനിലേയും ഔഷധങ്ങള്‍ക്ക് അംഗീകാരം നല്‍കേണ്ട ഏജനിസികള്‍ പറയുന്നു ഓക്സ്ഫോര്‍ഡ് വാക്സിന്‍ തീര്‍ത്തും സുരക്ഷിതമാണെന്ന്.

Also Read:ഒരു വർഷത്തേക്ക് അടവ് വെറും 12 രൂപ, ഇൻഷൂറൻസ് തുക 2 ലക്ഷം; അറിയാം പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന പദ്ധതിയെ കുറിച്ച്

വാക്സിന്റെ ഗുണങ്ങള്‍ പരിഗണിക്കുമ്പോൾ അതിന്റെ പാര്‍ശ്വഫലങ്ങള്‍ അവഗണിക്കാന്‍ മാത്രമേയുള്ളു എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഈ സാഹചര്യത്തിലാണ് ബോറിസ് ജോണ്‍സണ്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. ഏതായാലും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി ഈ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ജര്‍മ്മനി, ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി, നെതര്‍ലന്‍ഡ്സ്, പോര്‍ച്ചുഗല്‍, ലിത്വാനിയ, ലാറ്റ്‌വിയ, സോള്‍വേനിയ, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങള്‍ വാക്സിന്‍ നല്‍കുന്നത് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇറ്റലിയായിരുന്നു വാക്സിന്‍ നിരോധിച്ചുകൊണ്ടുള്ള മുന്‍നിലപാടില്‍ നിന്നും തകിടം മറിഞ്ഞ ആദ്യ യൂറോപ്യന്‍ രാജ്യം. എന്നാലും സ്വീഡനും നോര്‍വേയും നിരോധനം തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

സെറിബ്രല്‍ സൈനസ് വീനസ് ത്രോംബോസിസ് എന്ന പ്രത്യേകതരം രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് കോവിഡ് വാക്സിന്‍ എടുത്തവരില്‍ കണ്ടെത്തിയത്. ഇത് വാക്സിന്‍ മൂലമാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല എന്നത് മറ്റൊരു കാര്യം. എന്നിരുന്നാല്‍ കൂടി 2.2 ദശലക്ഷം ആളുകള്‍ വാക്സിന്‍ എടുക്കുമ്ബോള്‍ അതില്‍ ഒരാള്‍ക്കാണ് ഈ അവസ്ഥ കാണപ്പെടുന്നത്. ഒരു ഉല്‍ക്കാവര്‍ഷത്തില്‍ പോലും 7 ലക്ഷം പേരോളം മരണമടയാന്‍ ഇടയുണ്ടെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ലീഡ്സിലെ ജ്യോതിശാസ്ത്രജ്ഞബ്ബ പ്രൊഫസര്‍ അലന്‍ ഹാരിസ് പറയുന്നത്. അപ്പോഴാണ് ഇത്രയും നിസാരമായ ഒരു മരണനിരക്ക് ഊതിപ്പെരുപ്പിച്ച്‌, കൂടുതല്‍ അപകടങ്ങള്‍ വരുത്തിവയ്ക്കുന്നത്.

തലച്ചോറിലെ എന്‍ഡോസ്റ്റീല്‍, മെനിഞ്ചല്‍ ലയറുകള്‍ക്കിടയില്‍ കാണപ്പെടുന്ന ധമനികളുടെ ചാനലുകളാണ് ഡ്യുറല്‍ വീനസ് സൈനസ് അല്ലെങ്കില്‍ സെറിബ്രല്‍ സൈനസ് എന്നറിയപ്പെടുന്നത്. സെറിബ്രല്‍ ധമനികളില്‍ നിന്നും രക്തവും, സബ്‌ആര്‍ക്കനോയ്ഡ് സ്പേസില്‍ നിന്നും ആര്‍ക്ക്നോയ്ഡ് ഗ്രാന്യുളുകള്‍ വഴി സെറിബ്രോസ്പൈന സ്രവവും സ്വീകരിച്ച്‌ ഇന്റേണല്‍ ജുഗുലാര്‍ ധമനിയില്‍ എത്തിക്കുക എന്നതാണ് ഇവയുടെ ധര്‍മ്മം. വിവിധ കാരണങ്ങളാല്‍ ഇവയി രക്തം കട്ടപിടിക്കുന്ന അവസ്ഥയെയാണ് സെറിബ്രല്‍ സൈനസ് വെയിന്‍ ത്രോംബോസിസ് എന്നു പറയുന്നത്.

സാധാരണ തലവേദനയായി തുടങ്ങി അത് ദിവസങ്ങള്‍ കഴിയുന്തോറും വര്‍ദ്ധിച്ചു വരും. ഇതാണ് സി എസ് വി ടിയുടെ പ്രധാന ലക്ഷണം. ചില സമയത്ത് ഈ തലവേദന വളരെ പെട്ടെന്ന് തന്നെ മൂര്‍ഛിക്കാനും ഇടയുണ്ട്. കിലര്‍ക്ക് വിരലുകള്‍ ചലിപ്പിക്കാന്‍ ആകാതെ വരിക, മുഖത്തിന്റെ ഒരു ഭാഗം കോടിപ്പോവുക, സംസാരിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. ആര്‍ക്കും ഇതു വരാമെങ്കിലും സ്ത്രീകളിലാണ് ഇത് പുരുഷന്മാരിലേതിലും അധികമായി കാണപ്പെടുന്നത്.

ഇത് പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം. സ്ത്രീകളില്‍ സാധാരണ ഗര്‍ഭകാലത്തും, പ്രസവം കഴിഞ്ഞ് ഉടനെയുള്ള സമയത്തും ഇത് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രോട്ടീന്‍ സി, പ്രോട്ടീന്‍ എസ് ആന്റിത്രോംബിന്‍ തുടങ്ങിയവയുടെ കുറവ് ഇതിന് ഒരു കാരണമായേക്കാം. അതുപോലെ വൃക്കകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെ വരുമ്ബോള്‍, മൂത്രത്തില്‍ കൂടി പ്രോട്ടീന്‍ നഷ്ടം സംഭവിക്കുന്നതിനാലും സി എസ് വി ടിക്ക് സാധ്യതയുണ്ട്. പോളെസൈതെമിയ പോലുള്ള രക്തസംബന്ധമായ വൈകല്യങ്ങള്‍, മെനിഞ്ചിറ്റിസ്, ചെവിയിലേയും മൂക്കിലേയും തൊണ്ടയിലേയും അണുബാധ എന്നിവയൊക്കെ ഇത്തരത്തിലുള്ള രക്തംകട്ടപിടിക്കലിന് ഇടയാക്കിയേക്കാവുന്ന കാരണങ്ങളാണ്.

കുറഞ്ഞ രക്തസമ്മര്‍ദ്ദം, കാന്‍സര്‍, വാസ്‌കുലാര്‍ രോഗങ്ങള്‍ തുടങ്ങിയവയുള്ളവര്‍ക്ക് സി എസ് വി ടി എന്ന അവസ്ഥ വരുവാന്‍ സാധ്യത കൂടുതലാണ്. തലയ്ക്ക് സംഭവിക്കുന്ന ക്ഷതവും ചിലപ്പോള്‍ ഇതിനു കാരണമായേക്കാം. വാക്സിന്‍ എടുത്തവരില്‍ കണ്ടെത്തിയ രക്തം കട്ടപിടിക്കല്‍ വാക്സിന്‍ മൂലമാണെന്ന് തെളിഞ്ഞിട്ടില്ല. മാത്രമല്ല, ഇവരുടെ നിരക്ക്, വാക്സിന്‍ എടുക്കാത്തവരില്‍ ഉള്ള സി എസ് വി ടി ഉള്ളവരുടേതിനു സമമാണ് താനും. അതുകൊണ്ടുതന്നെ വാക്സിന്‍ ആണ് ഇതിന്റെ കാരണം എന്നു പറയാനാവില്ല.

മാത്രമല്ല, ദശലക്ഷക്കണക്കിന് ആളുകള്‍ വാക്സിന്‍ എടുക്കുമ്ബോഴാണ് ഒരാള്‍ ഇത്തരത്തില്‍ രക്തം കട്ടപിടിച്ചു മരിക്കുന്നത്. എന്നാല്‍, വാക്സിന്‍ ഒഴിവാക്കിയാല്‍ കോവിഡ് മൂലമുണ്ടാകാന്‍ ഇടയുള്ള മരണത്തിന്റെ നിരക്ക് ഭയാനകമായിരിക്കും. അതുകൊണ്ട് വാക്‌സിൻ തുടരുക തന്നെയാണ് മനുഷ്യരാശിയുടെ നിലനിൽപ്പിനാധാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button