Latest NewsNewsIndia

20 വർഷത്തിനകം ലോകത്തിലെ ഏറ്റവും പ്രധാന ഹരിത ഊർജ്ജ കയറ്റുമതി രാജ്യമായി ഇന്ത്യ വളരും : മുകേഷ് അംബാനി

പരമ്പരാഗത ഇന്ധനത്തിന് പകരം പുതിയ ഇന്ധനം വരുന്നതിനാൽ ഊർജ പരിവർത്തനം 21-ാം നൂറ്റാണ്ടിലെ ഭൗമരാഷ്ട്രീയ പരിവർത്തനത്തെ നിർണ്ണയിക്കുമെന്നും അംബാനി പറഞ്ഞു.

മുംബൈ: ലോകത്തിലെ ഏറ്റവും പ്രധാന ഹരിത ഊർജ്ജ കയറ്റുമതി രാജ്യമായി വളരാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. അടുത്ത 20 വർഷത്തിനകം മുപ്പതോളം പുതിയ എനർജി-ടെക് കമ്പനികൾ വരുമെന്നും രാജ്യത്തിന്‍റെ സംരംഭകത്വ മനോഭാവം, സർക്കാർ നയങ്ങൾ, സാമ്പത്തിക ലഭ്യത എന്നിവയുടെ കരുത്തിൽ ഹരിത ഊർജ്ജം ഉൽപാദിപ്പിക്കുന്ന നിരവധി കമ്പനികൾ വളർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. ‘ഏഷ്യാ ഇക്കണോമിക് ഡയലോഗ് 2022’ ൽ സംസാരിക്കവെയാണ് അംബാനിപറഞ്ഞത്.

‘കഴിഞ്ഞ 20 വർഷങ്ങളിൽ, ഒരു ഐടി സൂപ്പർ പവറായി ഇന്ത്യയുടെ വളർച്ച നമ്മൾ കണ്ടതാണ്. അടുത്ത 20 വർഷത്തിനുള്ളിൽ, സാങ്കേതികവിദ്യയ്‌ക്കൊപ്പം ഊർജ്ജത്തിലും ജീവശാസ്ത്രത്തിലും ഒരു മഹാശക്തിയായി നമ്മുടെ വളർച്ച അടയാളപ്പെടുത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു’- അംബാനി പറഞ്ഞു.

‘മൂന്ന് ഘടകങ്ങളാൽ നയിക്കപ്പെടുന്ന ഹരിത ഊർജത്തിന്റെ ഒരു കയറ്റുമതി കേന്ദ്രമായി ഇന്ത്യക്ക് ഉയർന്നുവരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു- സംരംഭകത്വ മനോഭാവം, സർക്കാരിന്‍റെ ഉറച്ച പിന്തുണയും, മികച്ച സാമ്പത്തിക ലഭ്യതയുമാണ് ഇതിൽ നിർണായക ഘടകങ്ങൾ. അടുത്ത 10-20 വർഷത്തിനുള്ളിൽ 20-30 പുതിയ ഇന്ത്യൻ കമ്പനികളെങ്കിലും ഊർജ, സാങ്കേതിക മേഖലയിൽ റിലയൻസിനെപ്പോലെ വലുതായി വളരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’- അദ്ദേഹം പറഞ്ഞു.

Read Also: ഇന്ത്യയോടുള്ള നയത്തില്‍ മാറ്റം വരുത്തി പാകിസ്ഥാന്‍ : പുതിയ തീരുമാനം വെളിപ്പെടുത്തി ഇമ്രാന്‍ ഖാന്‍

പരമ്പരാഗത ഇന്ധനത്തിന് പകരം പുതിയ ഇന്ധനം വരുന്നതിനാൽ ഊർജ പരിവർത്തനം 21-ാം നൂറ്റാണ്ടിലെ ഭൗമരാഷ്ട്രീയ പരിവർത്തനത്തെ നിർണ്ണയിക്കുമെന്നും അംബാനി പറഞ്ഞു. ഇന്ത്യ ഹരിതവും ശുദ്ധവുമായ ഊർജ്ജത്തിൽ സ്വയംപര്യാപ്തത മാത്രമല്ല, ഒരു വലിയ കയറ്റുമതി രാജ്യവും ആകുമ്പോൾ, അത് ഇന്ത്യയെ ആഗോള ശക്തിയായി ഉയർത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഊർജ പരിവർത്തനം തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും ഊർജ, ഇലക്ട്രോണിക്‌സ് ഇറക്കുമതി ബില്ലുകളിൽ വിദേശനാണ്യം ലാഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button