കൊച്ചി∙ ഓഡിറ്റോറിയങ്ങളും തിയേറ്ററുകളും ഐടി പാർക്കുകളും ആശുപത്രികളും പോലെ എസിയുള്ള വിശാലമായ ഇടങ്ങളിൽ കൊറോണ വൈറസ് ഉൾപ്പടെ സകല സൂക്ഷ്മജീവികളേയും നശിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ അംഗീകാരം. തദ്ദേശീയമായി വികസിപ്പിച്ച എയ്റോലിസ് എന്ന സ്റ്റൈറിലൈസറിനാണ് പഠനത്തിനു ശേഷം അംഗീകാരം നൽകിയത്.
അമേരിക്കിയിലും ജർമനിയിലും അടക്കം നിരവധി രാജ്യങ്ങളിൽ വായു മലിനീകരണരംഗം ഉൾപ്പടെ 64 പേറ്റന്റുകൾ നേടിയിട്ടുള്ള സിന്തറ്റിക് കെമിസ്ട്രി ശാസ്ത്രജ്ഞൻ ഡോ.സിറിയക് ജോസഫ് പാലയ്ക്കലാണ് ഈ സാങ്കേതികവിദ്യയുടെ ഉപജ്ഞാതാവ്. പ്രത്യക്ഷ പ്രകാശം ഉപയോഗിക്കുന്ന ഫൊട്ടോ കാറ്റലിസ്റ്റ് സാങ്കേതികവിദ്യ എസി മുറികളിൽ എല്ലാതരം വൈറസുകളേയും നിർമാർജനം ചെയ്യും. രണ്ടു തവണ മികച്ച സംരംഭകനുള്ള രാഷ്ട്രപതിയുടെ അംഗീകാരം നേടിയ കെ.സി.സഞ്ജീവും ചേർന്നാണ് ഉത്പന്നം തയ്യാറാക്കിയത്.
നേരത്തേ മംഗൾയാൻ ഉൾപ്പടെ നിരവധി ഐഎസ്ആർഒ പദ്ധതികൾക്ക് സഞ്ജീവ് സങ്കീർണ സാങ്കേതിക ഉപകരണങ്ങൾ നിർമിച്ചു നൽകിയിട്ടുണ്ട്.അംഗീകാരപത്രം ആർജിസിബി ഡയറക്ടർ ഡോ.ചന്ദ്രഭാസ് നാരായണ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് കൈമാറി.
read more ; രാഹുലിന് പിന്നാലെ നൃത്തവുമായി പ്രിയങ്ക: അസമിൽ പ്രചാരണത്തിന് തുടക്കം കുട്ടികൾക്കൊപ്പം
കേരള സർക്കാരിന്റെ മൺവിള (തിരുവനന്തപുരം) ഇൻഡസ്ട്രിയൽ പ്ലോട്ടിൽ പ്രവർത്തിക്കുന്ന പാൻലിസ് ബയോസെക്യൂരിറ്റി സൊല്യൂഷൻസും ഇന്ത്യയിലെ പോസ്റ്റ് പ്രിന്റിങ് മെഷീൻ ബ്രാൻഡ് ആയ വെൽബൗണ്ടിന്റെ നിർമാതാക്കാളായ ഇന്റിമേറ്റ് മെഷീൻസും ചേർന്നാണ് വ്യാവസായികാടിസ്ഥാനത്തിൽ ഐറോലിസ് നിർമ്മിക്കുന്നത്.
Post Your Comments