ന്യൂഡൽഹി : ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം തുടർച്ചയായ അഞ്ചാം മാസവും ഒരു ലക്ഷം കോടി രൂപ മറികടന്നു. ഫെബ്രുവരി മാസത്തെ ജിഎസ്ടി വരുമാനം 1.13 ലക്ഷം കോടി രൂപയാണ്, മുൻ വർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വളർച്ചയാണ് നികുതി വരുമാനത്തിലുണ്ടായത്.
Read Also : സംസ്ഥാനത്ത് ഇന്ന് വാഹന പണിമുടക്ക് ; പരീക്ഷകൾ എല്ലാം മാറ്റിവച്ചു
എന്നാൽ, ജനുവരിയിൽ രേഖപ്പെടുത്തിയ 1.20 ലക്ഷം കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന നിരക്കിനേക്കാൾ കുറവാണിതെന്നും ഔദ്യോഗിക രേഖ വ്യക്തമാക്കുന്നു. ഫെബ്രുവരിയിലെ ആകെ നികുതി വരവിൽ കേന്ദ്ര ജിഎസ്ടി 21,092 കോടി രൂപയും സംസ്ഥാന ജിഎസ്ടി 27,273 കോടി രൂപയും ഇന്റഗ്രേറ്റഡ് ജിഎസ്ടി 55,253 കോടി രൂപയുമാണ്. നഷ്ടപരിഹാര സെസ്സ് 9,525 കോടി രൂപയും ലഭിച്ചു.
Post Your Comments