തിരുവനന്തപുരം : ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് ഇന്ന്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള പണിമുടക്കില്‍ കെഎസ്‌ആര്‍ടിസി, സ്വകാര്യ ബസ്, ലോറി, ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ പങ്കെടുക്കും.സിഐടിയു, ടിഡിഎഫ്, എഐടിയുസി യൂണിയനുകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഓട്ടോ, ടാക്സികള്‍ നിരത്തിലിറങ്ങില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Read Also : സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കാൻ സാധ്യത
ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് മൂലം ഇന്നത്തെ എസ്‌എസ്‌എല്‍സി, പ്ലസ്ടു, വിഎച്ച്‌എസ്‌ഇ മോഡല്‍ പരീക്ഷകള്‍ എട്ടാം തീയതിയിലേക്കു മാറ്റി. മറ്റു പരീക്ഷകള്‍ക്കൊന്നും മാറ്റമില്ലെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് വ്യക്തമാക്കിയതോടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസമാകും.
കേരള, എംജി, കൊച്ചി സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതിയ തീയതി പിന്നീട്. കണ്ണൂര്‍ സര്‍വകലാശാല ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളെല്ലാം മാറ്റി. വിദൂരവിദ്യാഭ്യാസ വിഭാഗം പരീക്ഷ പകരം 12നു നടക്കും. ആരോഗ്യ സര്‍വകലാശാലയില്‍ മൂന്നാം വര്‍ഷ എംഎസ്സി മെഡിക്കല്‍ ഫിസിയോളജി സപ്ലിമെന്ററി പരീക്ഷ ആറിലേക്കു മാറ്റി. ബിഎസ്‌എംഎസ് പരീക്ഷയ്ക്കു മാറ്റമില്ല.
Post Your Comments