പത്തനംതിട്ട: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടികയായി. ആറന്മുളയില് വീണ ജോര്‍ജും കോന്നിയില്‍ കെ.യു. ജനീഷ് കുമാറും മത്സരിക്കും. ഇരുവരുടെയും രണ്ടാമൂഴമാണിത്.
Read Also: ‘ഉപരോധിക്കാനാകില്ല…’; സൗദി കിരീടാവകാശിയ്ക്ക് അമേരിക്കയുടെ പിന്തുണ
അതേസമയം, റാന്നി സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കുന്നതിനോട് എതിര്‍പ്പുയര്‍ന്നു. രാജു എബ്രാഹമിനെ വീണ്ടും മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ തുടര്‍ച്ചയായി അഞ്ച് പ്രാവശ്യം റാന്നിയില്‍ നിന്നും മത്സരിച്ചു ജയിച്ചയാളാണ് രാജു എബ്രഹാം. ഒരു തവണകൂടി അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ അനുമതി നല്‍കുന്നതിനായി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം ശിപാര്‍ശ ചെയ്തിട്ടുണ്ട്.
Post Your Comments