കൊച്ചി : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ ഭാഗമായി ന്യൂനപക്ഷമോര്‍ച്ച സംഘടിപ്പിച്ച ഒരുമിക്കാം വിജയ് യാത്രയ്ക്കായി എന്ന പരിപാടിയില്‍ 116 ഓളം പേർ കെ സുരേന്ദ്രനില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചു.
Read Also : കേരളം ബിജെപിക്ക് ബാലികേറാമലയല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ
ചടങ്ങില്‍ മോര്‍ച്ച ജില്ലാ പ്രസിഡന്റ് എല്‍. എല്‍. ജെയിംസ് അധ്യക്ഷനായി. മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡണ്ട് ജിജി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ അധ്യക്ഷന്‍ എസ്. ജയകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ഷൈജു ,മോര്‍ച്ച സംസ്ഥാന സെക്രട്ടറി പ്രദീപ് ജോണ്‍, സംസ്ഥാന ട്രഷറര്‍ നെല്‍സണ്‍ തായങ്കരി, ജില്ലാ ട്രഷറര്‍ ഉല്ലാസ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഷിബു ആന്റണി സ്വാഗതവും ബിജു ഹസ്സന്‍ നന്ദിയും പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവായ ജോളി ജോസഫ്, ജോണ്‍ ഷിബു ഐസക്ക്, കോണ്‍ഗ്രസ് നേതാക്കളായ ഏലിയാസ് ഐസക്ക്, വിന്‍സണ്‍ പയ്യപ്പള്ളി, എയ്ഞ്ചല്‍ കൊച്ചേരി, ഡിക്‌സണ്‍ ഡിക്രൂസ്, ഷിബി ന്‍ ജോണ്‍സണ്‍ തുടങ്ങിയവര്‍ ബി ജെ പി അംഗത്വമെടുത്തവരില്‍ പെടുന്നു.
Post Your Comments