Latest NewsKeralaNews

കേരളം ബിജെപിക്ക് ബാലികേറാമലയല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ

കൊച്ചി : കേരളം ബിജെപിക്ക് ബാലികേറാമലയല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ദിശാബോധമുള്ള യുവ നേതൃത്വം കേരളത്തിൽ ഉണ്ടാവണമെന്നും പിണറായി വിജയൻ കേരളത്തെപ്പറ്റി ഒരു കാഴ്ചപ്പാടും ഇല്ലാത്ത മുഖ്യമന്ത്രിയാണെന്നും വിജയയാത്രയുടെ ഭാഗമായി വിദ്യാർത്ഥികളും യുവജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ കെ. സുരേന്ദ്രൻ പറഞ്ഞു.

Read Also : രാജ്യത്തെ വൈദ്യുതി വിതരണം തകർക്കാൻ ചൈന ഗൂഢാലോചന നടത്തിയതായി റിപ്പോർട്ട്

കേരളത്തിന് ആവശ്യം പാരമ്പര്യമായി പിന്തുടരുന്ന രാഷ്ട്രീയമല്ല. അയൽ സംസ്ഥാനങ്ങളിൽ ഉണ്ടായതുപോലെയുള്ള മാറ്റം കേരളത്തിലും ഉണ്ടാവണം. ദീർഘവീക്ഷണം ഇല്ലാതെയാണ് സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. 30-35% വോട്ട് മതി ബിജെപിക്ക് കേരളത്തിൽ അധികാരത്തിലെത്താനെന്നും സുരേന്ദ്രൻ പറഞ്ഞു.

ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ആരും പണം വാങ്ങി പ്രവർത്തിക്കുന്നവരല്ല. നിസ്വാർത്ഥ പ്രവർത്തകരാണ് ബിജെപിക്കൊപ്പമുള്ളതെന്നും യുവാക്കൾ ഏറ്റവും കൂടുതൽ ആരാധിക്കുന്ന നേതാവാണ് നരേന്ദ്ര മോദിയെന്നും സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി വിദ്യാർത്ഥി യുവജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനായാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button