KeralaLatest NewsIndia

ബിജെപിയ്ക്ക് മതേതരത്വം അറിയില്ല, മുസ്ളീം ലീഗ് മതേതര പാർട്ടി ആണെന്ന് കുഞ്ഞാലിക്കുട്ടി

മതേതരത്വം ഇല്ലാതെ കേരളത്തിലൊരിക്കലും ബിജെപിക്ക് വേരുറപ്പിക്കാൻ കഴിയില്ലെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ബിജെപിക്ക് മതേതരത്വം അറിയില്ലെന്ന് മുൻ എംപിയും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടി. മതേതരത്വം ഇല്ലാതെ കേരളത്തിലൊരിക്കലും ബിജെപിക്ക് വേരുറപ്പിക്കാൻ കഴിയില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘കേരളത്തിൽ ഒരിക്കലും ബിജെപിയെ പോലെ മതേതരത്വത്തെ പരിഗണിക്കാത്ത ഒരു പാർട്ടിക്ക് വേരുറപ്പിക്കാൻ സാധിക്കില്ല. ഇനി അഥവാ അങ്ങനെ വരണമെന്നുണ്ടെങ്കിൽ തന്നെ ബിജെപിക്ക് അവരുടെ നയങ്ങളും തീരുമാനവുമെല്ലാം മാറ്റി കോൺഗ്രസിനെ പോലെ എല്ലാവരെയും ഉൾക്കൊള്ളാൻ സാധിക്കുന്ന പാർട്ടിയായി മാറേണ്ടിവരും. എന്നാൽ മാത്രമേ അവർക്ക് അനുകൂലമായ രീതിയിൽ എന്തെങ്കിലും സംഭവിക്കുകയുള്ളു. എല്ലാവരെയും ഒരേപോലെ ഉൾക്കൊള്ളാൻ സാധിക്കാത്ത ഒരു പാർട്ടി എങ്ങനെയാണ് കേരളത്തിൽ ക്ലച്ച് പിടിക്കുക?’ കുഞ്ഞാലിക്കുട്ടി ചോദിച്ചു.

അതേസമയം, കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനോട് ഇല്ല എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. തനിക്ക് ഉപമുഖ്യമന്ത്രി പോലുള്ള പദവികൾ പലപ്പോഴും ആവശ്യപ്പെടാമായിരുന്നു. എന്നാൽ അങ്ങനെയൊന്നും താൻ ആവശ്യപ്പെട്ടിട്ടില്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം മുസ്ളീം ലീഗ് മതേതര പാർട്ടിയാണെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പക്ഷം.എന്നാൽ മുസ്ളീം അല്ലാത്ത ഒരാൾക്ക് ഒരു പദവിയോ അംഗത്വമോ നൽകാത്ത മുസ്ളീം ലീഗ് മതേതര പാർട്ടിയാണെന്നു പറയുന്നത് എന്ത് തമാശ ആണെന്നാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button