KeralaNattuvarthaLatest NewsNews

ഡൽഹിയിലെ സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധി എ.സമ്പത്ത് രാജിവച്ചു: നീക്കം നിയമസഭയിലേക്ക് മത്സരിക്കാന്‍

ന്യൂഡൽഹിയിലെ സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധി എ.സമ്പത്ത് രാജിവച്ചു. നിയമസഭയിലേക്ക് മത്സരിക്കാന്‍ വേണ്ടിയാണ് രാജി. ആറ്റിങ്ങല്‍ മുന്‍ എം. പി യായിരുന്ന എ. സമ്പത്ത് ഡൽഹിയിലെ കേരള ഹൗസിലായിരുന്നു ചുമതല വഹിച്ചിരുനത്. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നില്‍ക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവെച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിനേറ്റ കനത്ത പരാജയത്തിന് ശേഷം, ക്യാബിനറ്റ് റാങ്കോടെയായിരുന്നു സമ്പത്തിന്റെ നിയമനം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.

എന്നാല്‍ സ്ഥാനാര്‍ത്ഥിയാകുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്ന് എ. സമ്പത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് ചുമതലയെ തുടര്‍ന്നാണ് രാജി വച്ചതെന്നും, തെരഞ്ഞെടുപ്പ് കഴിയും വരെ ഡല്‍ഹിയില്‍ നിന്നും മാറി നില്‍ക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തിനിടെയുള്ള യാത്രകൾ, പ്രചാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും എ. സമ്പത്ത് ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് പറഞ്ഞു.

നേരത്തെ, പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ക്യാബിനറ്റ് റാങ്കോടെയുള്ള സമ്പത്തിന്റെ നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ക്യാബിനറ്റ് റാങ്കോടെ പ്രത്യേക ലെയ്സണ്‍ ഓഫീസറായി സമ്പത്തിനെ നിയമിച്ചതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം.

സമ്പത്തിന്റെ നിയമനത്തെയും, കോവിഡ് സമയത്ത് മലയാളികളെ സഹായിക്കാതെ കേരളത്തില്‍ എത്തിയതിനെയും പ്രതിപക്ഷം കടുത്ത രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button