Latest NewsKeralaNews

മുഖ്യമന്ത്രിയുടെ വകുപ്പില്‍ കയറി പ്രതിപക്ഷ നേതാവ് ഒപ്പുവച്ചു, എന്റെ കടകംപള്ളി..; പരിഹസിച്ച് വി.ഡി. സതീശന്‍

ഇഎം സി സിയുമായുള്ള കരാര്‍ എന്‍.പ്രശാന്ത് ഐഎഎസിനെക്കൊണ്ട് ഒപ്പുവപ്പിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയില്‍ പരിഹാസവുമായി വി.ഡി.സതീശന്‍ എം.എല്‍.എ. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഐ എ എസുകാരനെക്കൊണ്ട് ധാരാണാ പത്രത്തില്‍ ഒപ്പുവെപ്പിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ലെന്നും സതീശന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സതീശന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം……………….

ഇഎം സി സിയുമായുള്ള കരാർ പ്രശാന്ത് ഐ എ എസിനെക്കൊണ്ട് ഒപ്പുവപ്പിച്ചത് രമേശ് ചെന്നിത്തലയെന്ന് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ. ഈ പ്രതിപക്ഷനേതാവിനെ സമ്മതിക്കണം !!! നമ്മുടെ മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിന്റെ വകുപ്പിൽ അദ്ദേഹത്തിന്റെ കീഴിലുള്ള ഐ എ എസുകാരനെക്കൊണ്ട് എം.ഒ.യു ഒപ്പു വെപ്പിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ല!!

മാത്രമല്ല ഒപ്പുവച്ചതിന്റെ പിറ്റേദിവസം അത് സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിൽ പെടുത്തി മാധ്യമങ്ങളിൽ പരസ്യവും വാർത്തയും!!! എന്നിട്ടും മുഖ്യമന്ത്രിയും 19 മന്ത്രിമാരും അവരുടെ മുപ്പത് വീതമുള്ള പേഴ്സണൽ സ്റ്റാഫും അറിഞ്ഞില്ല എന്നത് അതിനെക്കാൾ കെങ്കേമം!!!
എന്റെ കടകംപള്ളി !!!

https://www.facebook.com/VDSatheeshanParavur/posts/3905316726193930

shortlink

Related Articles

Post Your Comments

Related Articles


Back to top button