പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങള്‍ സ്വീകരിച്ച് എന്‍.ഡി.എ യിലേക്ക് കടന്നുവരണമെന്ന തന്റെ ക്ഷണം തള്ളിയ മുസ്ലിം ലീഗിനും നേതാക്കള്‍ക്കും ശോഭാ സുരേന്ദ്രന്റെ മറുപടി.’വിനാശകാലേ വിപരീത ബുദ്ധി’ എന്ന് മാത്രമേ ഇപ്പോള്‍ പറയാനുള്ളൂവെന്നും മുങ്ങാന്‍ പോകുന്ന കപ്പില്‍ എത്ര കാലം നില്‍ക്കുമെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു.
ദേശീയത ഉള്‍കൊണ്ടും നരേന്ദ്ര മോദിയുടെ ആശയങ്ങളില്‍ വിശ്വസിച്ചും കടന്നുവരണമെന്നാണ് താന്‍ പറഞ്ഞത്. എസ.ഡി.പി.ഐയേയും, പോപ്പുലര്‍ ഫ്രണ്ടിനേയും മടിയിലിരുത്തിയ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ചരിത്രം മാറ്റണമെന്നാണ് താന്‍ പറഞ്ഞതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്ക് തൃപ്പൂണിത്തറയില്‍ നല്‍കിയ സ്വീകരണത്തിലാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം.
മുനീറിന് മനസ്സിലാകാത്ത കാര്യം കുഞ്ഞാലിക്കുട്ട് മനസ്സിലായിട്ടുണ്ടെന്നും. മൂന്ന് പേരുമായി ഡല്‍ഹിയിലേക്ക് ചെന്നപ്പോഴാണ് അവിടെ 303 പേർ താമര ചിഹ്നത്തില്‍ ജയിച്ച് എം.പിമാരായിട്ടുള്ളത് എന്ന വസ്തുത കുഞ്ഞാലിക്കുട്ടി മനസ്സിലാക്കുന്നത്. അത് കണ്ട ഭയപ്പെട്ടാണ് വേഗം ഇങ്ങോട്ടേക്ക് തന്നെ വന്നത്. മുങ്ങാന്‍ പോകുന്ന കോണ്‍ഗ്രസ് എന്ന കപ്പല്‍ പ്രതീക്ഷിച്ച് നിങ്ങള്‍ പതിറ്റാണ്ടുകളോളം ഇരിക്കുമോയെന്നും അവർ ചോദിച്ചു.
Post Your Comments