കുപ്പിയും പാട്ടയും പെറുക്കി തെരുവിൽ ജീവിതം കഴിച്ചു കൂട്ടുമ്പോഴാണ് റോമ്മെൽ ബാസ്‌ക്കോയും റോസ്‌ലിൻ ഫെററും തമ്മിൽ പ്രണയത്തിലാവുന്നത്. പ്രണയം പിന്നീട് ജീവിതത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായി മാറി. ആറ് കുട്ടികൾ ഇരുവർക്കും പിറന്നു. എങ്കിലും ജീവിതത്തിന്റെ കുത്തൊഴുക്കിൽ അടിപ്പെട്ട് ഒരു മോഹം അങ്ങനെ കിടന്നു. വിവാഹിതരാവുക എന്നുള്ള മോഹം. ആഗ്രഹങ്ങൾക്ക് പ്രായമൊരു തടസമല്ലെന്നത് അന്വർത്ഥമാക്കുംവിധം വയസ് അൻപത് പിന്നിട്ടപ്പോൾ തങ്ങളുടെ മക്കളെ സാക്ഷിയാക്കി വിവാഹിതരായിരിക്കുകയാണ് ഇരുവരും.
വയസ് അൻപത് പിന്നിട്ടെങ്കിലും വിവാഹത്തിന്റെ ആർഭാടത്തിന് കുറവൊന്നുമില്ല കേട്ടോ… തൂവെള്ള വസ്ത്രങ്ങൾ അണിഞ്ഞ് അടിപൊളിയായി വിവാഹം കഴിച്ചു. ഫിലിപൈൻസിലെ തെരുവിൽ വച്ചാണ് റോമ്മെൽ ബാസ്‌ക്കോയും റോസ്‌ലിൻ ഫെററും തമ്മിൽ പ്രണയത്തിലാവുന്നത്. ഇരുപത്തിനാല് വർഷം ഫിലിപൈൻസിലെ തെരുവിൽ പാട്ട പെറുക്കി ഉപജീവനം കഴിക്കുകയായിരുന്നു ഇവർക്ക് സ്വന്തമായി ഭൂമിയോ വീടോ ഇല്ല.
പാട്ട പെറുക്കുന്നതിനിടെ പരിചയപ്പെട്ട ഹെയർ ഡ്രസ്സറായ റിച്ചാർഡ് സ്ട്രാൻഡ്‌സുമായുള്ള അടുപ്പമാണ് വിവാഹം എന്ന ഇരുവരുടെയും സ്വപ്‌നം പൂവണിയാൻ കാരണക്കാരനായത്.
യഥാർത്ഥ ജീവിതം ആഘോഷിക്കപ്പെടേണ്ടതാണെന്നുള്ള പക്ഷക്കാരനായ സ്ട്രാൻഡ്‌സ് തന്നെയാണ് വിവാഹത്തിനുള്ള ലൈസൻസ് സംഘടപ്പിച്ചതും ഫോട്ടോഷൂട്ടിനുവേണ്ട ഒരുക്കങ്ങൾ നടത്തിയതും പള്ളിയിൽ വച്ചുള്ള വിവാഹത്തിനുള്ള പണം കണ്ടെത്തിയതുമെല്ലാം.
റൊമ്മെൽ ഒരു വെള്ള സ്യൂട്ടും റോസ്‌ലിൻ ഒരു വെള്ള ഗൗൺ ധരിച്ചുമാണ് വിവാഹത്തിനെത്തിയത്. വിവാഹം എന്നത് ചെറുപ്പകാലം മുതലുള്ള ഒരു സ്വപ്‌നമായിരുന്നു. ഞങ്ങളുടെ പക്കൽ ഒട്ടും പണമുണ്ടായിരുന്നില്ലെന്നും ഭക്ഷണം കണ്ടെത്തുന്നതിൽ മാത്രമായിരുന്നു ഇക്കാര്യമത്രയും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും റൊമ്മെലും റോസ്‌ലിനും പറഞ്ഞു.
Post Your Comments