Latest NewsKeralaNewsIndia

‘ഞമ്മന്റെ’ കൂടെ നിന്നാൽ മതേതരം, അല്ലെങ്കിൽ വർഗ്ഗീയം; പലർക്കും താൻ ‘വെറുക്കപ്പെട്ടവനായത്’ എങ്ങനെയെന്ന് പി.സി ജോർജ്

ചില രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കി പൂഞ്ഞാർ എം എൽ എ പി.സി ജോർജ്. പോപ്പുലർ ഫ്രണ്ട് വേദികളിലും മുസ്ലിം വേദികളിലും താൻ പ്രസംഗിച്ചപ്പോൾ ഒരു ഹൈന്ദവനും ക്രൈസ്തവനും തന്നെ സുടാപ്പിയാക്കിയില്ലെന്ന് വ്യക്തമാക്കുകയാണ് പി സി. ശബരിമല ആചാര സംരക്ഷണം, രാമക്ഷേത്ര നിർമ്മാണ സംഭാവന തുടങ്ങിയവയ്ക്കെല്ലാം കൂടെ നിന്നപ്പോൾ പലർക്കും താൻ വെറുക്കപ്പെട്ടവനായി മാറിയെന്ന് പി സി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. പോസ്റ്റ് ഇങ്ങനെ:

ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്: പോപ്പുലർ ഫ്രണ്ട് വേദികളിലും മുസ്ലിം വേദികളിലും ഞാൻ പ്രസംഗിച്ചപ്പോൾ ഒരു ഹൈന്ദവനും ക്രൈസ്തവനും എന്നെ സുടാപ്പി ആക്കിയില്ല . റോഡ് വീതി കൂട്ടാൻ അരുവിത്തുറ പള്ളിയുടെ മതിൽ ബലമായി പൊളിച്ചപ്പോൾ പോലും ഒരു അരുവിത്തുറക്കാരനും എന്നെ ഊര് വിലക്കിയില്ല . ഒരുപാട് ആരാധനാലയങ്ങൾ പണിയാൻ സംഭാവന കൊടുത്തപ്പോൾ ആരും ഒന്നും പറഞ്ഞില്ല . പക്ഷെ നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത ടി ഷർട്ട് ഉയർത്തി കാട്ടിയപ്പോൾ ഞാൻ “ചിലർക്ക് ” വെറുക്കപെട്ടവനായി .

Also Read:“ഞാൻ മിശിഹായല്ല”, കോവിഡ് ലോക് ഡൗൺ കാലത്തെ പ്രവർത്തനങ്ങളെപ്പറ്റി വില്ലനിൽ നിന്നും നായകനായ സോനു സൂദ് പറയുന്നു

സീത ദേവിയുടെ നഗ്ന ചിത്രം വരച്ച എം എഫ് ഹുസൈന് അവാർഡ് കൊടുത്തപ്പോൾ വിമർശനം ഉന്നയിച്ചപ്പോളും എന്നെ ‘ചിലർ ‘ ആക്രമിച്ചു . ശബരിമലയിൽ ആചാര സംരക്ഷണത്തിന് മുന്നിൽ നിന്ന് പട നയിച്ചപ്പോൾ എന്നെ ” ചിലർ “ആർ എസ് എസ് ആയി ചിത്രീകരിച്ചു . ശബരിമല വിഷയത്തിന്റെ പേരിൽ കെ സുരേന്ദ്രന് പിന്തുണ കൊടുത്തപ്പോൾ എന്നെ ഊര് വിലക്കാൻ ഒരു പ്രദേശത്തെ മഹല്ലുകളിൽ ഫത്വ പുറപ്പെടുവിച്ചു . (എന്നെ ഞാൻ ഒരുപാട് സ്നേഹിച്ച ഒരു സമൂഹം ചിലർ പരത്തിയ തെറ്റിദ്ധാരണയുടെ പുറത്തു ഒരുപാട് കയറി ചൊറിഞ്ഞപ്പോൾ ഞാനും ഒന്ന് മാന്തി . അതിൽ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു . ) രാമക്ഷേത്ര നിർമ്മാണത്തിന് പൈസ കൊടുത്തപ്പോൾ വീണ്ടും ഞാൻ ” ചിലർക്ക് ” വർഗ്ഗീയ വാദിയായി .

“ഞമ്മൾടെ” മാത്രം കൂടെ നിന്നാൽ മതേതരം അല്ലെങ്കിൽ വർഗ്ഗീയം . അതിനു കുട പിടിക്കാൻ വോട്ട് ബാങ്ക് പേടിയുള്ള അഭിനവ ‘മൈ’ക്കുട്ടിമാരെയും ‘കുന്ന’ പ്പള്ളിക്കാരെയും കിട്ടും പൂഞ്ഞാറുകാരൻ പ്ലാത്തോട്ടത്തിൽ ചാക്കോ മകൻ ജോർജിനെ കിട്ടില്ല .

https://www.facebook.com/pcgeorgeofficialpage/posts/3734002016677955

shortlink

Related Articles

Post Your Comments

Related Articles


Back to top button