സംസ്ഥാനം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. മുൻപെങ്ങും ഇല്ലാത്തവണ്ണം ഇലക്ഷന് മുന്നോടിയായി മുന്നണികളിലേക്ക് സിനിമ താരങ്ങളും ദിനംപ്രതി കടന്നുവരികയാണ്. ഇത്തവണ ഓരോ പാര്‍ട്ടിയിലെയും സെലിബ്രിറ്റികള്‍ സ്ഥാനാർത്ഥികൾ ആരൊക്കെയാണെന്നാണ് ആകാംക്ഷയോടെ ജനം ഉറ്റു നോക്കുന്നത്. കോണ്‍ഗ്രസിലേക്ക് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും, രമേശ് പിഷാരടിയും, ഇടവേള ബാബുവുമെല്ലാം എത്തി കഴിഞ്ഞു.
എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ജഗദീഷിനെ കുറിച്ചാണ് എല്ലാവരും ചോദിക്കുന്നത്. വർഷങ്ങൾക്ക് മുന്നേ തന്റെ കോൺഗ്രസ് ബന്ധം തെളിയിച്ച് ആളാണ് നടൻ ജഗദീഷ്. പത്തനാപുരത്ത് ഗണേഷ് കുമാറിനോട് പരാജയപ്പെട്ട ശേഷം രാഷ്ട്രീയത്തില്‍ ജഗദീഷിനെ സജീവമായി കണ്ടിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ ചുരുക്കം ചില പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. സാധാരണ കോണ്‍ഗ്രസിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന ജഗദീഷ് ഇത്തവണ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കളത്തിലിറങ്ങമോയെന്നും തീരുമാനമായിട്ടില്ല.
തന്റെ നിലപാടിനെ കുറിച്ച് സ്വകാര്യ മാധ്യമത്തിന് ല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ് താരം. വരും ദിവസങ്ങളില്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നാണ് ജഗദീഷ് പറഞ്ഞത്.
” പൃഥ്വിരാജിന്റെ പടത്തിലാണ് ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത്. ഇതു കഴിഞ്ഞ് എല്ലാം കൂടി ചേര്‍ത്തായിരിക്കും എന്റെ പ്രതികരണം. എല്ലാം ഞാന്‍ പറയും. എല്ലാം മാധ്യമങ്ങളോട് പങ്കുവയ്ക്കും. അതിനനുസരിച്ച് കാത്തിരിക്കണം. വെയിറ്റ്.. വെയിറ്റ് ഫോര്‍ മൈ അനൗണ്‍സ്‌മെന്റ്.” ജഗദീഷ് പറഞ്ഞു.
Post Your Comments