ന്യൂഡല്‍ഹി: ചൈനയുമായുള്ള വ്യാപാരബന്ധം തുടരണമെന്ന് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ്. ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് നല്ലതല്ലെന്ന നിലപാടിൽ ഉറച്ച് രാജീവ് ബജാജ്. ചൈനയുമായുള്ള ബന്ധം തുടരുന്നതിനെ അനുകൂലിക്കുന്നുവെന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
‘ചൈനയുമായുള്ള വ്യാപാരം തീര്‍ച്ചയായും തുടരണമെന്ന് വിശ്വസിക്കുന്നു. കാരണം, ഇത്രയും വലിയൊരു രാജ്യത്തെ, ഇത്രയും വലിയ വിപണിയെ ഒഴിവാക്കിക്കൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, കാലക്രമേണ ഞങ്ങള്‍ അപൂര്‍ണ്ണരായിത്തീരും. ആ ആനുഭവങ്ങള്‍ നഷ്ടമാകുന്നതിലൂടെ ഞങ്ങള്‍ ദരിദ്രരായി മാറുമെന്നും’ രാജീവ് ബജാജ് വ്യക്തമാക്കി.
Also Read:ഇത്തവണ കൊല്ലത്ത് മത്സരിക്കുമോ?: മുകേഷിന്റെ മറുപടിയിങ്ങനെ
വിദേശകാര്യ മന്ത്രാലയവും പൂനെ ഇന്‍റര്‍നാഷണല്‍ സെന്‍ററും സംയുക്തമായി വിളിച്ചുചേര്‍ത്ത മൂന്ന് ദിവസത്തെ വെര്‍ച്വല്‍ ഏഷ്യ ഇക്കണോമിക് ഡയലോഗ് 2021 ന്‍റെ രണ്ടാം ദിവസത്തെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള വിതരണക്കാര്‍, ഡീലര്‍മാര്‍ എന്നിവരുടെ കാര്യത്തിലെല്ലാം കുറച്ചുകൂടി നല്ല സമീപനം കൈക്കൊള്ളാൻ സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അത്രയും വലിയ വിപണിയെ ഒഴിവാക്കിക്കൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, കാലക്രമേണ ഞങ്ങള്‍ അപൂര്‍ണ്ണരായിത്തീരുമെന്നും ബജാജ് കൂട്ടിച്ചേര്‍ത്തു.
Post Your Comments