
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് മത്സരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാത നടനും എം.എല്‍.എയുമായ മുകേഷ്. പട്ടാളക്കാരനാവാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചാല്‍ അത് ആഗ്രഹമല്ല, സേവന മനസ്ഥിതിയാണെന്നും, പാര്‍ടിയുടെ അച്ചടക്കമുള്ളതിനാൽ പ്രഖ്യാപിച്ചതിന് ശേഷമേ പറയാന്‍ പാടുള്ളൂ എന്നും മുകേഷ് പറഞ്ഞു.
ഇപ്പോൾ എനിക്കുമറിഞ്ഞുകൂടാ. പിന്നെ ഞാന്‍ ഉണ്ടാകുമോ ഉണ്ടാകുമോ എന്ന് ചോദിക്കുന്നയാളല്ല. ഉണ്ടായാല്‍.. അപ്പോ ആലോചിക്കാം. അത്രേയുള്ളൂ.. എന്നുമാണ് സ്വത സിദ്ധമായ ശൈലിയിൽ അദ്ദേഹത്തിന്റെ മറുപടി.
നടൻമാരായ രമേഷ് പിഷാരടിയുടെയും, ധര്‍മജന്റെയും കോണ്‍ഗ്രസ് പ്രവേശനത്തെ കുറിച്ചും മുകേഷ് അഭിപ്രായം വ്യക്തമാക്കി. ധര്‍മജന്‍ പണ്ട് മുതലേ കോണ്‍ഗ്രസാണ്. പിഷാരടി പ്രത്യേകിച്ച് രാഷ്ട്രീയ പാര്‍ടിയിലൊന്നുമില്ലായിരുന്നു. അദ്ദേഹം കോണ്‍ഗ്രസിലേക്ക് വന്നു. അത് അവകാശമല്ലേ? ഒരു ജനാധിപത്യ രാജ്യത്ത് ആർക്കും ഇഷ്ടമുള്ള പാര്‍ട്ടിയില്‍ വരാമെന്നും, പ്രവര്‍ത്തിക്കാമെന്നും മുകേഷ് പറഞ്ഞു.
Post Your Comments