KeralaLatest News

മഹത്തായ മതേതര കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നവോത്ഥാന നായകന്റെ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു

പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കേഡറുകളായി മുസ്ളീം വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതായി കരീം വെളിപ്പെടുത്തുന്നു

കമ്യുണിസ്റ്റ് പാർട്ടി നേതാവായ എളമരം കരീം ഒരു മീറ്റിങ്ങിൽ നടത്തിയ വെളിപ്പെടുത്തലിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മതേതര സോഷ്യലിസത്തിന്റെ വക്താക്കൾ എന്ന് സ്വയം വിശേഷിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. പക്ഷെ , ഇന്ന് അതിന്റെ പോക്കെങ്ങോട്ടാണെന്നു ബോധ്യപ്പെടുത്തുന്ന ഒരു വിഡിയോ ആരെയും പേടിപ്പെടുത്തുന്നതാണ്.

 പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കേഡറുകളായി മുസ്ളീം വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതായി കരീം വെളിപ്പെടുത്തുന്നു. ഓരോ പഠനങ്ങൾക്ക് ശേഷവും തുടർ പഠനത്തിനായി കരിയർ ഗൈഡൻസ് നടത്തുന്ന സ്ഥാപനങ്ങളായാണ് ഇത്തരം റിക്രൂട്ട്മെന്റ് കേന്ദ്രങ്ങൾ അറിയപ്പെടുന്നത്.

മുസ്ളീം കുട്ടികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ഡൽഹി യൂണിവേഴ്സിറ്റിയിലും ജെ എൻയുവിലും മറ്റു പ്രമുഖ സർവകലാശാലകളിലും സാമ്പത്തിക സഹായത്തോടെ പ്രവേശനം ലഭ്യമാക്കും. പൊതുവെ ഇവർ കമ്യുണിസ്റ്റ് ലേബലിൽ ആണ് അറിയപ്പെടുന്നതെങ്കിലും ഇവർ ജമാ-അത്ത് സംഘടനയുടെ നിർദ്ദേശപ്രകാരമായിരിക്കും പ്രവർത്തിക്കുക. ചേതമംഗളുർ ഇസ്ലാമിയ കോളേജ് കരിയർ ഗൈഡൻസിന്റെ പേരിൽ ആണ് ഇത്തരം റിക്രൂട്ട്‌മെന്റുകൾ നടത്തുന്നത്.

അൽ ജാമിയ അൽ ഇസ്‌ലാമിയ അറബിക് കോളേജിലും സമാനമായ കാര്യമാണ് നടക്കുന്നത്. മറ്റൊന്ന് പ്രച്ഛന്ന വേഷത്തിലും കാര്യങ്ങൾ നടത്തുന്നുണ്ട്. സിജി എന്ന സ്ഥാപനം നടത്തുന്നത് ജമാഅത് ഇസ്‌ലാമി ആണെന്നും എന്നാൽ ഇത് ആർക്കും മനസ്സിലാക്കാൻ സാധിക്കുകയില്ല എന്നും എളമരം കരീം പറയുന്നു. ഈ റിക്രൂട്ടുമെന്റുകൾക്ക് നാദാപുരം മേഖലയിലെ കുട്ടികളെയാണ് കൂടുതൽ തെരഞ്ഞെടുക്കുന്നത്. ഇവർക്ക്  മാർക്സിസ്റ്റ് വിരോധം ഉള്ളവരാണെന്നാണ് പൊതുവെ കരുതുന്നത്.  ഇവരെ പതിയെ പതിയെ ഡൽഹിയിൽ ജമാഅത് ഇസ്‌ലാമിയുടെ സംഘടനയിൽ കൊണ്ട് വരുന്നു.

അതേസമയം വീഡിയോയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഇവരൊക്കെ പറയുന്ന ഇതേ കാര്യം ബിജെപി പറഞ്ഞാൽ അത് മത വർഗീയമാകുന്നു എന്ന് എല്ലാവരും സ്വയം ചിന്തിക്കണമെന്നും ഇനിയും പതിവുപോലെ നിങ്ങൾക്ക് ബിജെപിയെ വർഗീയ പാർട്ടിയാക്കി എത്രകാലം മുന്നോട്ടു പോകാൻ കഴിയും എന്നുമാണ് ഇവർ ഉയർത്തുന്ന പ്രധാന ചോദ്യം.

ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്, പണ്ട് പൈസ കൊടുത്ത് ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും എന്തും പൊതുജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കൽ ആയിരുന്നു. എന്നാൽ ഇനി അതൊന്നും നടക്കില്ല ജനങ്ങളെല്ലാം തിരിച്ചറിയുന്നുണ്ട് എന്നാണു പലരും പ്രതികരിക്കുന്നത്. ഇതേ കാര്യം ഏതെങ്കിലും ഒരു ഹിന്ദു നാമധാരി പറഞ്ഞാൽ അവരെ ഉടൻ സംഘി എന്ന് മുദ്രകുത്തി അടിച്ചമർത്തുകയാണ് സോഷ്യൽ മീഡിയ തന്നെ ചെയ്യുന്നതെന്നാണ് ഇവർ പറയുന്നത്. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button